HOME
DETAILS
MAL
കരിപ്പൂര്‍ സമരത്തിന് പിന്തുണയുമായി ചാലിയാര്‍ ദോഹയും
backup
March 23 2017 | 04:03 AM
ദോഹ: കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണനക്കെതിരേ മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ നടത്തുന്ന 111 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി ചാലിയാര്‍ ദോഹയും.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറില്‍ നിന്നും ചാലിയാര്‍ ദോഹയും സമരപന്തലില്‍ എത്തുന്നു. മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കാണ് ചാലിയാര്‍ ദോഹയിലെ പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തുക.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 8606024429(രഘുനാഥ്) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികളായ മഷ്ഹൂദ് തിരുത്തിയാട്, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, സിദ്ധീഖ് വാഴക്കാട് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."