HOME
DETAILS

സഊദിയില്‍ ഒരു റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചു: പകരം നാണയങ്ങള്‍

  
backup
May 24 2018 | 13:05 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b

 

റിയാദ്: സഊദിയില്‍ നിലവിലുള്ള ഒരു റിയാല്‍ നോട്ട് വിപണിയില്‍നിന്നു പിന്‍വലിച്ചു. പകരം ഒരു റിയാല്‍ നാണയങ്ങളാണ് വിപണിയില്‍ ഉണ്ടാവുക. സഊദി കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി സാമയുടേതാണ് തീരുമാനം. വ്യാഴം മുതല്‍ ഒരു റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചുവെങ്കിലും ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്.

നോട്ടുകള്‍ക്ക് പകരം ഇനി മുതല്‍ ഒരു റിയാല്‍ നാണയത്തിലായിരിക്കും ക്രയവിക്രയങ്ങളെങ്കിലും പൊതുജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ മാറിയെടുക്കുന്നതിനും, പകരം നാണയങ്ങള്‍ കൈവശപ്പെടുത്തുന്നതിനും പ്രത്യേകം നിബന്ധകളൊന്നും തന്നെ അധികൃതര്‍ മുന്നില്‍ വെച്ചിട്ടില്ല.

നിശ്ചിത സമയക്രമം അനുസരിച്ച് വിപണിയില്‍ നിന്നും പൂര്‍ണമായും റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചു പകരം നാണയങ്ങള്‍ മാത്രമാക്കാനാണ് സാമ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

നിലവില്‍ വിപണിയില്‍ പുതിയതായി നിരവധി നാണയങ്ങള്‍ സാമ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും സാങ്കേതിക മാനദണ്ഡങ്ങള്‍ക്കും രൂപ കല്പനകള്‍ക്കും അനുസൃതമായാണ് സഊദിയില്‍ നാണയങ്ങളുടെ ആറാമത് പതിപ്പ് പുറത്തിറങ്ങിയത്. നിലവിലെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് പുറത്തിറക്കിയ ആറാംപതിപ്പില്‍ ഒരു ഹലാല (പതിനേഴു പൈസ), അഞ്ചു ഹലാല, പത്ത് ഹലാല (1.7 രൂപ), ഇരുപത്തിയഞ്ചു ഹലാല, അന്‍പതു ഹലാല, ഒരു റിയാല്‍ (17 രൂപ), രണ്ടു റിയാല്‍ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

കാണാന്‍ ഭംഗിയുള്ളതും കൈകളില്‍ ഒതുങ്ങുന്നതുമായ നാണയങ്ങളാണ് പുതുതായി വിപണിയില്‍ ഇറക്കിയിരിക്കുന്നത്. നോട്ടുകള്‍ പ്രചാരത്തിലുള്ളതിനാല്‍ നാണയങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വൃാപാര സ്ഥാപനങ്ങളടക്കം നാണയ ക്രയവിക്രയത്തിന് ആളുകള്‍ താല്‍പര്യം കാണിക്കാതിരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ബാക്കി വരുന്ന നാണയങ്ങള്‍ക്കു പകരം ചെറിയ കാശിനുള്ള മിഠായികള്‍ പോലെയുള്ള ഉത്പന്നങ്ങള്‍ നല്‍കാനാണ് സ്ഥാപനങ്ങള്‍ മുതിരുന്നത്.

ഇതുകാരണം ഒരുറിയാല്‍ നോട്ടുകള്‍ പതിയെ പിന്‍വലിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഒരു റിയാല്‍ വിപണിയില്‍ നിന്നും മാറി നാണയങ്ങള്‍ വന്നാല്‍ ചെറിയ നാണയങ്ങളടക്കം വിപണികളില്‍ നല്ല ക്രയവിക്രയം നടക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago