48 മണിക്കൂര്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്് 30ന് ആരംഭിക്കും
കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലുള്ള 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഈ മാസം 30ന് രാവിലെ ആറ് മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിനു രാവിലെ ആറ് വരെയാണ് സമരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിങ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.
28ന് പ്രതിഷേധ ബാഡ്ജുകള്‍ ധരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുക. 29നു പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. 30, 31 തിയതികളില്‍ സമ്പൂര്‍ണ ബാങ്ക് പണിമുടക്ക് നടക്കും. സി.ഡി. ജോസണ്‍ (എ.ഐ.ബി.ഇ.എ), പോള്‍ മുണ്ടാടന്‍ (എ.ഐ.ബി.ഒ.സി), ആര്. വിജയകുമാര്‍ (എന്‍.സി.ബി.ഇ), സി. കിഷോര്‍ (എ.ഐ.ബി.ഒ.എ), കെ.എസ്. രവീന്ദ്രന് (ബി.ഇ.എഫ്.ഐ), കെ. ശിവരാമകൃഷ്ണന് (എന്‍.ഒ.ബി.ഒ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."