HOME
DETAILS
MAL
ചന്ദന മോഷണം: വാച്ചര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
backup
June 30 2016 | 07:06 AM
മറയൂര്‍: ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് വാച്ചറടക്കം രണ്ടുപേരെ പിടികൂടി. കാന്തല്ലൂര്‍ റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ തീര്‍ഥമല സ്വദേശി ഗുരുനാഥന് (25), കണക്കയം സ്വദേശി കണ്ണപ്പന് (32) എന്നിവരാണ് പിടിയിലായത്.
നിരവധി ചന്ദന മോഷണ കേസുകളിലെ പ്രതി കാന്തല്ലൂര്‍ കടശ്ശനാട് സ്വദേശി ശങ്കിലി പാണ്ടി (28) കഴിഞ്ഞ ദിവസം വനംവകുപ്പിന് കീഴടങ്ങിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
വനംവകുപ്പിന്റെ നീക്കത്തെക്കുറിച്ചും ചന്ദന മരങ്ങള്‍ നില്ക്കുന്ന സ്ഥലത്തെക്കുറിച്ചും ചന്ദന മാഫിയകള്‍ക്ക് വിവരം നല്‍കിയത് ഗുരുനാഥനായിരുന്നു. വനംവകുപ്പ് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമിച്ചു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."