HOME
DETAILS
MAL
വെള്ളാപ്പള്ളി വിരുദ്ധരുടെയോഗം കൊല്ലത്ത്
backup
June 30 2016 | 08:06 AM
കൊല്ലം: തെക്കന്‍ കേരളത്തിലെ എസ്.എന്‍ ട്രസ്റ്റിലെയും എസ്..എന്‍.ഡി.പി യോഗത്തിലെയും ശാഖാ-യൂനിയന്‍,കേന്ദ്രസമതിയിലെ മുന്‍കാല നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗം ജൂലൈ രïിന് രാവിലെ 10.30ന് ചിന്നക്കട സി.എസ്.ഐ കണ്‍വന്‍ഷന്‍ സെന്റര്‍ ഹാളില്‍ ചേരുമെന്നു എന്‍.എന്‍.ഡി.പി ഏകോപനസമിതി നേതാക്കളായ രാജ്കുമാര്‍ ഉണ്ണി,ഡി.പ്രഭ,പുരുഷോത്തമന്‍,മനോജ് കടകംപള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ വര്‍ഷം അവസാനം നടക്കുന്ന എസ്.എന്‍ ട്രസ്റ്റ് റീജിയണല്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയുടെയും എസ്.എന്‍ കോളജുകളുടെയും ശോച്യാവസ്ഥയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ നിന്നായി 200പേര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."