കൊച്ചുമകന്റെ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ചു കോട്ടായില്‍ വീട്
പാലക്കാട്: ഒന്നുകരയാന്‍പോലും കഴിയാതെ വിറങ്ങലിച്ചിരിക്കുകയാണ് കോട്ടായി ശാസ്താപുരം പ്രേമാ നിവാസില്‍ എണ്‍പത്തെട്ടുകാരനായ നാരായണന് നായരും ഭാര്യ പ്രേമയും. പാന്‍മസാല സംഘം ഡല്‍ഹിയില്‍ മര്‍ദ്ദിച്ചുകൊന്ന രജത് മേനോന്റെ മുത്തച്ഛനാണ് നാരായണന് നായര്‍.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കൊച്ചുമോന്റെ മരണവിവരം ബന്ധുവഴി കോട്ടായിലെ തറവാട്ടുവീട്ടിലറിഞ്ഞത്. കഴിഞ്ഞ വേനലവധിയില്‍ രജത് അമ്മ കൃഷ്ണയ്ക്കും ചേട്ടന് രാജീവിനുമൊപ്പം രണ്ടാഴ്ചയോളം ഇവിടെയുണ്ടായിരുന്നു.
നാരായണന് നായരുടെ അഞ്ചുമക്കളില്‍ രണ്ടാമനായ ഉണ്ണികൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ട രജത് മേനോന്. ഡല്‍ഹിയില്‍ റിലയന്‍സ് കമ്പനിയില്‍ മാനേജരായ ഉണ്ണികൃഷ്ണനും കുടുബവും ഇരുപതു വര്‍ഷത്തോളമായി മയൂര്‍ വിഹാറിലാണ് കുടുബസമേതം താമസം. വാര്‍ത്ത അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും തറവാട്ടുവീട്ടിലെത്തി നാരായണന് നായരേയും ഭാര്യ പ്രേമയെയും ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."