'ബുള്ളറ്റ്'ടെയ്റ്റ് വിരമിച്ചു
സിഡ്നി: ബുള്ളറ്റ് പന്തുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിച്ച ആസ്ത്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. 34ാം വയസില്‍ അപ്രതീക്ഷിതമായാണ് ടെയ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓവര്‍സീസ് പൗരത്വം നേടിയ ടെയ്റ്റ് അന്താരാഷ്ട്ര മത്സരങ്ങളില്‍ സജീവ സാന്നിധ്യമാകുമെന്ന് കരുതിയിരുന്നു.
15 വര്‍ഷം നീണ്ട കരിയറിനാണ് ടെയ്റ്റ് അന്ത്യം കുറിച്ചത്. സിഡ്നിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരേ കളിച്ച ടി20 മത്സരമാണ് അത്. ആസ്ത്രേലിയക്ക് വേണ്ടി മൂന്നു ടെസ്റ്റ്, 35 ഏകദിനം, 21 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
2005ലെ ആഷസ് പരമ്പരയിലാണ് ടെയ്റ്റ് അരങ്ങേറ്റം കുറിച്ചത്.ആദ്യ ടെസ്റ്റില്‍ വേഗമേറിയ പന്തുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിച്ചെങ്കിലും സ്ഥിരത പുലര്‍ത്താനായില്ല. 2007 ലോകകപ്പില്‍ ആസ്ത്രേലിയയുടെ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചത് ടെയ്റ്റായിരുന്നു. ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 62 വിക്കറ്റുകളാണ് ടെയ്റ്റിന്റെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."