അംഗീകാരമില്ലാത്ത വാഹനങ്ങളില്‍ യാത്രികരെ കയറ്റിയ മലയാളി യുവാവിന് അയ്യായിരം റിയാല്‍ പിഴ
ജിദ്ദ: സഊദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍ യാത്രികരെ കയറ്റിയ് മലയാളി യുവാവിന് ട്രാഫിക് വിഭാഗം ഭീമമായ പിഴ ചുമത്തി. കഴിഞ്ഞ ദിവസം ജിദ്ദയില്‍നിന്നും മക്കയിലേക്കുള്ള യാത്രയില്‍ മലയാളി യുവാവ് തന്റെ സ്വകാര്യ വാഹനത്തില്‍ കൂട്ടുകാരനെ കയറ്റിയതിനാണ് ട്രാഫിക്ക് വിഭാഗം അയ്യായിരം റിയാല്‍ പിഴ ഈടാക്കിയത്. പൊതു ഗതാഗതത്തിന് സഊദിയില്‍ അനുവദനീയമായ വിവിധ വാഹനങ്ങളുണ്ട്. സാധാരണ പൊതുനിരത്തുകളില്‍ ഓടുന്ന ലിമോസിനുകള്‍ യാത്രക്കാരെ കയറ്റാവുന്നവയാണ്. ലിമോസിനുകള്‍ക്ക് അതാത് പ്രദേശങ്ങളിലാണ് ഓടുവാനുള്ള അനുമതിയുള്ളത്.
മക്കയിലേക്കുള്ള യാത്രക്കായി സ്വദേശികള്‍ ഓടിക്കുന്ന വലിയ വാഹനങ്ങളും സാപ്റ്റ്‌കോ കമ്പനികളുടെ വലിയ ബസ്സുകളുമുണ്ട്. മുമ്പൊക്കെ മഞ്ഞ നിറത്തിലുള്ളതും സ്വദേശികള്‍ ഓടിക്കുന്നതുമായ വാഹനങ്ങള്‍ മക്കയിലേക്ക് യാത്രക്കാരെ കയറ്റിപോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ കൂടുതലായി സഈദി പൗരന്‍മാരുടെ സ്വകാര്യ കാറുകളിലും വാനുകളിലും മറ്റുമാണ് മക്കയിലേക്ക് യുത്രപോകുവാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പരിചയത്തിന്റെ പേരിലും യാത്രയില്‍ ഒന്നിച്ചുള്ള ഒരു കൂട്ട് എന്ന് കരുതിയും പലരും തങ്ങളുടെ അടുത്ത ബന്ധുക്കളല്ലാത്തവരെ വാഹനത്തില്‍ കയറ്റി മക്കയിലേക്ക് പോകാറുണ്ട്. ഇത് ട്രാഫിക്ക് വിഭാഗം പോലീസിന് സംശയമുളവാക്കിയാല്‍ പണം സമ്പാദിക്കാന്‍ ഓടുന്നതാണെന്ന് മനസ്സിലാക്കി പിടികൂടാനും ഡ്രൈവര്‍ക്ക് പിഴ ഈടാക്കാനും സാധ്യതയുണ്ടെന്നും സഊദിയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ അടക്കമുള്ള സഊദിയിലെ വിവിധ പട്ടണങ്ങള്‍ക്കുള്ളിലും അംഗീകാരമില്ലാത്ത സ്വകാര്യ വ്യക്തികളുടെ വാഹനത്തില്‍ സഞ്ചരിക്കുന്നതും വാഹന ഉടമകക്ക് വലിയ പിഴ ലഭിക്കാന്‍ ഇടയാക്കും. അതേ സമയം രണ്ടു ദിവസം മുമ്പ് സമാനമായ മറ്റൊരു സംഭവത്തിലും വേറെ ഒരു മലയാളിക്കും പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."