ആറ്റിങ്ങലും സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടത്തില്‍
കിളിമാനൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണമെന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയായി കേരളത്തിന് മാത്രം അവകാശപ്പെടാനാകുന്ന നേട്ടമായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം .എം മണി. ആറ്റിങ്ങല്‍ മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കിയുള്ള പ്രഖ്യാപനം നഗരൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം മുഴുവനാളുകള്‍ക്കും വീട് വെച്ച് നല്‍കുക എന്നുള്ളതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ബി .സത്യന്‍ എം .എല്‍. എ അധ്യക്ഷനായി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം .പ്രദീപ്, കെ .എസ് .ഇ .ബി ഡയറക്ടര്‍ വി .ശിവദാസന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രഘു, ബി. വിഷ്ണു, എസ് .സിന്ധു, എസ് .രാജലക്ഷ്മി അമ്മാള്‍, ഐ. എസ് ദീപ, എന്‍ .നവപ്രകാശ്, എസ് .വേണുജി, ജില്ലാപഞ്ചായത്തംഗം ഡി .സ്മിത, ജി .ഹരികൃഷ്ണന്‍, എം. ബിജുബീവി, എന്‍. ചന്ദ്രശേഖരന്‍നായര്‍, എ .ഇബ്രാഹിംകുട്ടി, അഡ്വ. പി .ആര്‍ രാജീവ്, അഡ്വ .എസ് .ഫിറോസ് ലാല്‍, പേരൂര്‍ നാസര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, കിളിമാനൂര്‍ പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. കെ അനില്‍കുമാര്‍ റിപ്പോര്‍ട്ടും, ചീഫ് എന്‍ജിനീയര്‍ ജി മോഹനനാഥപണിക്കര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."