HOME
DETAILS
MAL
മുക്കം ഐ.എച്ച്.ആര്‍.ഡി കോളജില്‍ ഡിഗ്രി പ്രവേശനം വെബ്‌സൈറ്റില്‍
backup
June 03 2018 | 06:06 AM
മുക്കം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴില്‍ മുക്കത്ത് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ംംം.ശവൃറ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറ്റാവുന്ന 300 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ 100 രൂപ) അപേക്ഷിക്കാം. തുക കോളജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 229 4264, 8547 005063.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."