എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമദാന്‍ പ്രഭാഷണം തുടങ്ങി
കാസര്‍കോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്‌കരിക്കുന്ന വര്‍ത്തമാനകാലത്ത് മുന്‍കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു. 'ആസക്തിക്കെതിരേ ആത്മസമരം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ.്എഫ് ജില്ലാ കമ്മിറ്റി ഇന്നലെ മുതല്‍ അഞ്ചു വരെ കാസര്‍കോട്ട് നടത്തുന്ന റമദാന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസ് ദാരിമി ബെദിര അധ്യക്ഷനായി.
മുഹമ്മദ് ഫൈസി കജെ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുദുല്ല ഹാജി പതാക ഉയര്‍ത്തി. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി.
ഇന്ന് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ബി.എം കുട്ടി അധ്യക്ഷനാകും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാകും. അഞ്ചിന് സമാപനം മഹാ സംഗമവും ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."