HOME
DETAILS

കൊറോണക്കാലത്തെ മാനസിക ആഘാതങ്ങള്‍

  
backup
April 09 2020 | 23:04 PM

mental-health-and-corona

 

കൊവിഡിന്റെ ഭീതിജനകമായ വാര്‍ത്തകളാണ് ദിനംപ്രതി നമുക്ക് മുന്നിലെത്തുന്നത്. ഇന്ത്യയിലും വ്യത്യസ്ത രാജ്യങ്ങളിലുമുണ്ടാവുന്ന മരണങ്ങളും രോഗ ബാധകളുമാണ് മുഖ്യവാര്‍ത്തകള്‍. ആരോഗ്യത്തെ സൂക്ഷിക്കേണ്ടതിന്റെ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും വ്യാപകമാണ്. രോഗം തങ്ങളെയും ബാധിക്കുമോയെന്ന പേടി ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. കൂടാതെ വെന്റിലേറ്ററിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിതരായ പ്രായമായവരെ വെന്റിലേറ്ററില്‍നിന്ന് മാറ്റി അത് യുവാക്കള്‍ക്ക് നല്‍കുന്നു തുടങ്ങിയ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് പടരുന്നത്. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയമായ നിരവധി വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ മാനസിക നിലയില്‍ വലിയ ആഘാതങ്ങളുണ്ടാക്കും.


15 ശതമാനത്തിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളത്. പക്ഷെ അവശേഷിക്കുന്ന 85 ശതമാനം പേരും ഈ രോഗം തങ്ങള്‍ക്ക് വരുമോയെന്ന ഭീതിയിലാണ്. ഈ കൊറോണ ഫോബിയ പലരുടെയും ജീവിതശൈലി തന്നെ മാറ്റിയിട്ടുണ്ട്. ഉറക്കമില്ലായ്മ, അസ്വസ്ഥത, അമിതമായി കൈ കഴുകല്‍, ഉറക്കത്തില്‍ പോലും അനാവശ്യമായി മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്. സാമൂഹ്യ അകലത്തിന്റെ ഒരു മീറ്റര്‍ എന്നതിന് മൂന്നും നാലും മീറ്റര്‍ അകലം പാലിച്ചാണ് ചിലര്‍ നടക്കുന്നത്. അടുത്തിരിക്കുന്നയാള്‍ തുമ്മിയാല്‍ രോഗബാധിതനാണോ എന്ന സംശയത്തില്‍ രൂക്ഷമായി നോക്കുന്നതിലേക്കും ജനങ്ങള്‍ എത്തി.


ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡറുള്ളവര്‍ക്ക് (ഒ.സി.ഡി) രോഗം വര്‍ധിച്ചു. അമിത വൃത്തിയാണ് ഇതിന്റെ പ്രധാന പ്രശ്‌നം. ഹൈപ്പോ കോണ്‍ട്രിയാസീസ് അഥവാ എന്തെങ്കിലും അസുഖമുണ്ടോയെന്ന് ഭയപ്പെടുന്നവര്‍ക്ക് അസ്വസ്ഥകള്‍ രൂക്ഷമായി. വിഷാദ രോഗങ്ങള്‍ കൂടതലായി. ഉന്മാദാവസ്ഥയിലുള്ളവരെയും കൊറോണ പിടികൂടി. അവര്‍ വാചാലരാകുന്നത് കൊറോണയെ സംബന്ധിച്ചാണ്. മരുന്ന് കഴിക്കുന്ന മാനസിക രോഗികള്‍ക്ക് ഇത്തരം അവസ്ഥയില്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.
രോഗഭീതി കാരണം ആത്മഹത്യാ ശ്രമങ്ങള്‍ വരെ നടത്തുന്നവരുണ്ട്. ഇത്തരത്തിലുള്ള സംഭവം ഞങ്ങളുടെ ആശുപത്രിയില്‍ എത്തിയിരുന്നു. ഈയിടെ വിദേശത്തുനിന്ന് വന്ന വ്യക്തി, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഭാര്യക്ക് പനി വന്നതോടെ അസ്വസ്ഥനായി. ഞാന്‍ രോഗം ഭാര്യയ്ക്കു പടര്‍ത്തിയെന്നും എന്റെ കാരണത്താലാണ് ഇതു സംഭവിച്ചതെന്നുമുള്ള ചിന്ത അദ്ദേഹത്തെ അലട്ടി. മറ്റു ബന്ധുക്കള്‍ക്ക് കൂടി ഇതു പകരുമോ എന്ന കുറ്റബോധത്തിലാണ് ഇദ്ദേഹം ആത്മഹത്യാ ശ്രമം നടത്തിയത്.


കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ 14 അല്ലെങ്കില്‍ 28 ദിവസങ്ങളില്‍ സമ്പര്‍ക്കങ്ങളില്ലാതെ ജീവിക്കുകയെന്നുള്ളത് മാനസിക പ്രശ്‌നങ്ങളുണ്ടാക്കും. ഇതുവരെ ബന്ധുക്കള്‍ക്കൊപ്പം, സുഹൃത്തുക്കളോടുകൂടെ സന്തോഷത്തോടെയിരുന്നവര്‍ പൊടുന്നനെ സമ്പര്‍ക്കങ്ങളില്ലാതെ കഴിയുമ്പോള്‍ മാനസിക അസ്വസ്ഥതകളുണ്ടാക്കും. ഉറക്കമില്ലായ്മ, വിഷാദം, കുറ്റബോധം എന്നിവയ്‌ക്കൊപ്പം ശാരീരിക രോഗങ്ങളും വര്‍ധിപ്പിക്കും. നിലവില്‍ ഏതെങ്കിലും രോഗങ്ങള്‍ക്കു ചികിത്സ നടത്തുന്നവരാണെങ്കില്‍ ഈ ക്വാറന്റൈന്‍ കാലയളവില്‍ മരുന്നുകള്‍ സമയത്ത് കഴിക്കുന്നതില്‍ ശ്രദ്ധയുണ്ടാവില്ല. ഇത് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കും.
സാമ്പത്തിക പ്രതിസന്ധികള്‍ മാനസിക നിലയെ വലിയ രീതിയില്‍ ബാധിക്കും. ദിവസക്കൂലിയില്‍ കുടുംബം നയിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗവും. 15 കിലോ അരി കൊടുത്താല്‍ ഇവര്‍ക്ക് മൂന്നാഴ്ചയൊന്നും മുന്നോട്ടുപോകാന്‍ സാധിക്കില്ല. ഒരു പരിധിവരെ മാത്രമാണ് സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് കൊണ്ട് ലോക്ക് ഡൗണ്‍ കാലത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കുക. ബാങ്ക് ബാലന്‍സുകള്‍ ഇവരില്‍ കുറവായിരിക്കും. മറ്റുള്ളവരോട് കടം ചോദിക്കാനുള്ള സാഹചര്യവുമല്ല നിലവിലുള്ളത്. വര്‍ക്ക് അറ്റ് ഹോമില്‍ കഴിയുന്നയാളുകള്‍ക്കും ജോലിയിലെ ഭാവി സംബന്ധിച്ച് ആശങ്കയുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ കമ്പനികളുടെ സാമ്പത്തിക ഞെരുക്കത്തില്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭീതി ഇവരിലുണ്ട്. ശമ്പളം പൂര്‍വസ്ഥിതിയില്‍ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. വര്‍ക്ക് അറ്റ് ഹോം കാരണത്താല്‍ ചില കമ്പനികള്‍ ശമ്പളം കുറച്ചു. മൊത്തം ജോലി മേഖലകളിലെ ഭാവി അനിശ്ചിതത്തിലാണ്.


സര്‍ക്കാരിന്റെ മൊറട്ടോറിയം കൊണ്ട് മാത്രം രക്ഷപ്പെടുന്ന സാഹചര്യവുമല്ല നിലവില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ കൂടുതല്‍ ഗുണം ചെയ്യുക. അവര്‍ക്ക് എങ്ങനെയായാലും ശമ്പളം ലഭിക്കും. പക്ഷെ, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, ബാങ്കുകളില്‍ നിന്ന് വായ്പകളെടുത്തവര്‍ എന്തു ചെയ്യും? ഹോട്ടലുകള്‍, മാളുകള്‍, തിയറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വായ്പ അടയ്ക്കുന്നതില്‍ എങ്ങനെ മൊറട്ടോറിയം ഗുണകരമാവും? അവര്‍ക്കൊന്നും ഇപ്പോള്‍ വരുമാനമില്ല. ഇത്തരക്കാരില്‍ ഭൂരിഭാഗവും വായ്പയെടുത്തിട്ടുണ്ടാവുക കോര്‍പറേറ്റീവ് ബാങ്കുകളില്‍ നിന്നായിരിക്കും. അല്ലെങ്കില്‍ കൊള്ളപ്പലിശ വാങ്ങുന്നവരില്‍ നിന്നാവും. ഇതില്‍ മൊറട്ടോറിയം ഇല്ല. പണമില്ലാത്തതിനാല്‍ മരുന്നുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ സാധിക്കില്ല. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്തത് ഇത്തരക്കാരുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കും. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതോടൊപ്പം മരുന്നുകളും നല്‍കാന്‍ ശ്രമിക്കണം.


കേരളത്തില്‍ കൊറോണ രോഗം വ്യാപമായിട്ടില്ല. എന്നാല്‍ കൊവിഡ് പോസിറ്റീവായവര്‍ രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചുവരുമ്പോള്‍ അവരോട് സമൂഹം പൂലര്‍ത്തുന്ന സമീപനങ്ങള്‍ നിര്‍ണായകമാണ്. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരെ ഭീതിയോടെയും അകറ്റിനിര്‍ത്തുന്നവരുണ്ട്. ഇത്തരം നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവംവരെയുണ്ടായി. ഇതിനു കാരണമായി വീട്ടുടമ പറഞ്ഞത്, ഞങ്ങളുടെ വീട്ടില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളുണ്ടെന്നും അയാള്‍ക്ക് രോഗം വരാതിരിക്കാന്‍ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടാതാണെന്നായിരുന്നു. നഴ്‌സുമാരെ മാലാഖമാരായി കാണണമെന്ന് പറയുമ്പോഴും പലര്‍ക്കും രോഗം ശ്രുശൂഷിക്കുന്നവരോട് ഇടപഴകുന്നതില്‍ ഭയമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ പോലും ഈ ഭീതി അനുഭവിക്കുന്നുണ്ട്. രോഗം വരാതിരിക്കാനായി ഭര്‍ത്താവും മക്കളും കുറച്ചുദിവസത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനമെടുക്കുന്നവരുണ്ട്.


കൊവിഡിന്റെ അനന്തര ഫലങ്ങള്‍ തൊഴില്‍, സാമ്പത്തികം, ആരോഗ്യം ഉള്‍പ്പെടെ എല്ലാ മേഖലകളെയും ബാധിക്കും. ഇതിനെ മറികടക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിയുള്ള പാക്കേജ് അനിവാര്യമാണ്. സര്‍ക്കാര്‍ ഇപ്പോഴുണ്ടാക്കിയ കര്‍മസമിതി അപര്യാപ്തമാണ്. എല്ലാ മേഖലകളിലുള്ളവരെയും അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏതെല്ലാം വിഭാഗത്തെയാണ് കൊറോണ ഗുരതരമായി ബാധിച്ചതെന്നു കണ്ടെത്തി വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ ഈ ദുരിതത്തില്‍നിന്ന് കരകയാറാനാവൂ.
കൊവിഡിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം ഉടന്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ കേരളത്തിന്റെ പുരോഗതിയെ വലിയ തോതില്‍ ബാധിക്കും. കൂടാതെ നിലവില്‍ നാം പടുത്തുയര്‍ത്തിയ പുരോഗതിയില്‍നിന്ന് വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടെത്തിക്കും. വൈറസ് വ്യാപനം തടയുന്നതില്‍ നാം നേട്ടം കൈവരിച്ചെന്ന് ആശ്വസിക്കാം. പക്ഷെ, രോഗം തടയുന്നതിലാണ് വിജയിച്ചത്. കേരളം മൊത്തമായി ഇതിന്റെ ആഘാതങ്ങളെ തടയിടുന്നതില്‍ വിജയിച്ചുവെന്നു കരുതാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago