സഊദി- യുഎഇ സഹകരണം പുതിയ തലത്തിലേക്ക്; 44 സഹകരണ കരാറുകള്‍ ഒപ്പുവച്ചു
റിയാദ്: സഊദി അറേബ്യയും യുഎഇയും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവച്ചു. വികസനം, സൈനിക തലത്തിലെ ഏകോപനം തുടങ്ങി അതി പ്രധാനമായ പരസ്പര സഹകരണത്തിലൂടെയുള്ള 44 പദ്ധതികള്‍ക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്.
സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശി പ്രിന്‍സ് ശൈഖ് മുഹമ്മദ് ബിന്‍ സായിദാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി കരാര്‍ ഒപ്പുവച്ചത്. ജിദ്ദയില്‍ നടന്ന ആദ്യ സഊദി ഇമാറാത്തി സഹകരണ കൗണ്‍സിലിലായിരുന്നു ഒപ്പുവയ്ക്കല്‍.
കൗണ്‍സിലിന്റെ ഘടനയും നയവും യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമ്പദ് വ്യവസ്ഥ, മാനവ വികസനം, രാഷ്ട്രീയ, സുരക്ഷാ, സൈനിക സഹകരണം, ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ സന്തോഷ ക്ഷേമ പ്രവര്‍ത്തനം എന്നിവയില്‍ ഊന്നിയുള്ള സഹകരണമായിരിക്കും സഊദി ഇമാറാത്തി ബിസിനസ് മീറ്റിലെ പ്രധാന ലക്ഷ്യം.
'നമ്മുടെ മുന്നിലുള്ള ചരിത്ര സഹകരണത്തിനു പുതിയ ചിത്രമായിരിക്കും സഹകരണ കൗണ്‍സില്‍ സമ്മാനിക്കുകയാണ് മീറ്റിങ് അവസാനത്തില്‍ ഷെയ്ഖ് മുഹമ്മദ് സായിദ് പറഞ്ഞു. ഇരു രാജ്യങ്ങളും ഏറ്റവും ശക്തമായ അറബ് രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളുടെയും ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യത്തിന്റെ ആഭ്യന്തര ഉത്പാദനമാണ് നിലവില്‍. സംയുക്ത സഹകരണം മൂലം വാര്‍ഷികാടിസ്ഥാനത്തില്‍ 750 ബില്ല്യന്‍ ഡോളറും 150 ബില്യണ്‍ യുഎഇ ദിര്‍ഹവും നിക്ഷേപമായി എത്തിച്ചേരും. സംയുക്ത സഹകരണത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്-. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."