HOME
DETAILS

നീളുന്ന ലോക്ക് ഡൗണ്‍: കേന്ദ്രസഹായം അനിവാര്യം

  
backup
April 13 2020 | 01:04 AM

lock-down-need-centre-837416-2

 

ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കഴിഞ്ഞ ശനിയാഴ്ച നാലു മണിക്കൂര്‍ ചര്‍ച്ച നടത്തിയാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നതു മാത്രമേ ബാക്കിയുള്ളൂ.
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഫറന്‍സ് ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബും ഒഡീഷയും പശ്ചിമബംഗാളും കര്‍ണാടകയും മഹാരാഷ്ട്രയും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതായി തൊട്ടുപിന്നാലെ അറിയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ഇത്തരമൊരു നിലപാടാണുള്ളത്.


ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനമെടുക്കല്‍ എളുപ്പമായി. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സാഹചര്യം ഒരുങ്ങിയിട്ടില്ലെന്ന നിലപാടാണ് കോണ്‍ഫറന്‍സില്‍ കേരളം സ്വീകരിച്ചത്. ഓരോ സ്ഥലത്തെയും രോഗപ്പകര്‍ച്ചയുടെ തോതനുസരിച്ച് ഇളവു നല്‍കാമെന്ന നിര്‍ദേശവും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.


രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഇപ്പോഴത്തേതു പോലെ തുടരാനും മറ്റു ജില്ലകളില്‍ ഇളവു നല്‍കാന്‍ കഴിയാവുന്ന മേഖലകള്‍ക്ക് ഇളവു നല്‍കി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതനുസരിച്ച് ഫാന്‍, എയര്‍ കണ്ടീഷണര്‍, മൊബൈല്‍ ഫോണ്‍ കടകള്‍ ഇന്നലെ തുറന്നു വൈകീട്ട് അഞ്ചു വരെ പ്രവര്‍ത്തിച്ചു. ആഴ്ചയിലൊരു ദിവസം മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാനാണ് അനുമതി.


ഇതേ മാതൃക കേന്ദ്ര സര്‍ക്കാരും പിന്‍പറ്റുകയാണെന്നു വേണം കരുതാന്‍. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങാനും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, മന്ത്രിമാരുടെ ഓഫിസുകള്‍ എന്നിവ ഭാഗികമായി ഇന്നു മുതല്‍ പ്രവര്‍ത്തിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഉയര്‍ത്തിയ മുദ്രാവാക്യം ജീവന്‍ ആദ്യം ജീവിതം പിന്നീട് എന്നായിരുന്നു. ശനിയാഴ്ച ഈ മുദ്രാവാക്യത്തിനു മാറ്റം വരുത്തി ജീവനോടൊപ്പം ജീവിതവും എന്നാക്കി. രാജ്യത്തിന്റെ സാമ്പത്തികനില പാടെ തകരാതിരിക്കാനും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാതിരിക്കാനും ഇത്തരമൊരു തീരുമാനം അനിവാര്യമാണ്.
നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു തൊഴിലാളികളാണ് തൊഴില്‍രഹിതരായിരിക്കുന്നത്. സര്‍ക്കാര്‍ എത്രതന്നെ സൗജന്യ റേഷനും മറ്റു സഹായങ്ങളും നല്‍കിയാലും അതെല്ലാം ഒരു പരിധി വരെ മാത്രമേ അസംഘടിതരായ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഉപകരിക്കൂ. ഈ സഹായംകൊണ്ടൊന്നും ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ല. അതിനാല്‍ തന്നെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നല്ലതാണ്. കാര്‍ഷിക രംഗം മുരടിച്ചുകിടപ്പാണ്. രാജ്യത്തെ മുഴുവന്‍ തീറ്റിപ്പോറ്റുന്നത് ഉത്തരേന്ത്യയിലെ കര്‍ഷകരാണ്. അവിടെ വിളഞ്ഞ ഗോതമ്പ് കൊയ്‌തെടുക്കാനാവാതെ നശിച്ചുകൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയുമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ നമ്മുടെ രാജ്യത്തും പട്ടിണിമരണങ്ങളുണ്ടാകും. ഇത്തരമൊരു പ്രതിസന്ധിയെ തരണം ചെയ്യാന്‍ കാര്‍ഷിക മേഖല തുറന്നുകൊടുക്കുന്നത് അത്യാവശ്യമാണ്.


അപ്പോഴൊക്കെയും സാമൂഹിക അകലം പാലിക്കുന്നതില്‍ ഇപ്പോഴത്തെ ജാഗ്രത തുടരുക തന്നെ വേണം. ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പും ഇതുതന്നെ. കേരളം ഈ വിഷയത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണു മറ്റു രാഷ്ട്രങ്ങള്‍ കേരളത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. കേരള മോഡല്‍ എന്ന ഒരു വിശേഷണം തന്നെ നിലവില്‍ വന്നതും ഇതുകൊണ്ടാണ്. അതിനാലാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനിരിക്കുമ്പോഴും ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.


ലോക്ക് ഡൗണ്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഐ.എം.എ അതു തുടരണമെന്നു തന്നെയാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അയവുവന്നാല്‍ കൊവിഡിനെ പിടിച്ചുനിര്‍ത്തുന്നതില്‍ നാം പരാജയപ്പെടുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. രോഗബാധയില്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ കാസര്‍കോട്ട് രോഗവ്യാപനം തടയാനായതും സംസ്ഥാനത്തു രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും പുതിയ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാതിരിക്കുന്നതും ഈ രംഗത്ത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പൊലിസും കഠിനാദ്ധ്വാനം ചെയ്തതിനാലാണ്. ലോക്ക് ഡൗണില്‍ ഇളവു വരുത്തിയാല്‍ ഇതെല്ലാം പാഴാകും. മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കും രോഗവ്യാപനമുണ്ടാവുകയെന്ന് വിദഗ്ധരും ഐ.എം.എയും സര്‍ക്കാരിന് ഉപദേശം നല്‍കിയിട്ടുണ്ട്.
ഇളവുകള്‍ നല്‍കുമ്പോള്‍ അതു രോഗത്തിന്റെ സമൂഹവ്യാപനത്തിന് ഇടവരുത്തരുത്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഈസ്റ്ററിനോടനുബന്ധിച്ച് കോട്ടയത്ത് ഇറച്ചിക്കടകള്‍ക്കു മുന്നില്‍ കൂട്ടംകൂടി നിന്നവരെ പൊലിസ് ഇടപെട്ടാണ് മാറ്റിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ.
ജീവനും വേണം ജീവിതവും വേണമെന്ന മുദ്രാവാക്യത്തില്‍ ഊന്നി ലോക്ക് ഡൗണില്‍ അയവു വരുത്തുമ്പോള്‍ ഉണ്ടാകാവുന്ന അപകടമാണ് കോട്ടയത്തെ ഇറച്ചിക്കടകള്‍ക്കു മുന്നിലുണ്ടായത്. ഏതായാലും മുഴുവന്‍ അടച്ചുപൂട്ടിയുള്ള ഒരവസ്ഥ ഇനി ഉണ്ടാവില്ല. അപ്പോള്‍ ഉണ്ടാകേണ്ടത് കൂടുതല്‍ കരുതലാണ്. നേരിയ പാളിച്ച മതിയാകും രോഗവ്യാപനത്തിന്. ശാസ്ത്രീയ രീതിയിലല്ലാതെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല.


ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ കേന്ദ്രസഹായം സംസ്ഥാനത്തിനു കിട്ടിയേ തീരൂ. മുഖ്യ വരുമാന സ്രോതസുകളെല്ലാം നിലച്ച ഒരവസ്ഥയില്‍ പ്രത്യേകിച്ചും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago