കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ അനധികൃത യാത്ര; നടപടി കര്‍ശനമാക്കി പൊലിസ്
ആളെക്കടത്തിയ ആംബുലന്‍സ് പിടികൂടി
തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സമാന്തര റോഡുകള്‍ വഴി തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് നിയന്ത്രണം ലംഘിച്ച് യാത്ര പതിവായതോടെ നടപടി കര്‍ശനമാക്കി പൊലിസ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സമാന്തര വഴികളെല്ലാം പൊലിസ് അടച്ചു. രാത്രിസമയത്ത് പൊലിസിനെ കബളിപ്പിച്ച് ആളെക്കടത്തിയ ആംബുലന്‍സ് പാറശ്ശാല പൊലിസ് പിടികൂടുകയും ചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും ആളെക്കടത്തിയ വി.എസ്.ഡി.പിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പിടികൂടിയത്. ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരേയും യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാറശാലയില്‍ പിടിച്ചെടുത്തത് വി.എസ്.ഡി.പിയുടെ ആംബുലന്‍സ് അല്ലെന്നാണ് സംഘടനയുടെ വിശദീകരണം.
വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനമാണ് പൊലിസ് പിടികൂടിയതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."