ബേപ്പൂരില്‍ അപകടത്തില്‍പെട്ട ബോട്ട് ചെട്ടിപ്പടിയില്‍ കരയ്ക്കടിഞ്ഞു
പരപ്പനങ്ങാടി: ബേപ്പൂരില്‍ അപകടത്തില്‍പെട്ട വലിയ ഫൈബര്‍ ബോട്ട് ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ഫിഷ് ലാന്‍ഡിങ്ങിനടുത്ത് തകര്‍ന്നു കരയ്ക്കടിഞ്ഞു. ഈ മാസം മൂന്നിനു ബേപ്പൂരില്‍നിന്നു മീന്‍പിടിത്തതിനായി പുറപ്പെട്ട സെന്റ് മാത്യൂസ് എന്ന ഫൈബര്‍ ബോട്ട് വെള്ളിയാഴ്ച ബേപ്പൂരില്‍ കരയ്ക്കണയാന്‍ അര കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കേയാണ് അപകടത്തില്‍പെട്ടിരുന്നത്.
ബോട്ടിലുണ്ടായിരുന്ന തിരുവനന്തപുരം പുളിയൂര്‍ കൊല്ലങ്കോട് സ്വദേശികളായ ആറു പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍ തിരമാലകള്‍ അടിച്ച് എന്‍ജിന്‍ ചിറകൊടിഞ്ഞതാണ് അപകടത്തിനു കാരണമായിരുന്നത്.
ബോട്ടിലുണ്ടായിരുന്ന ശില്‍വദാസന്‍ (50), ജിബിന്‍ (20), കീതന്‍ (20) എന്നിവര്‍ തെറിച്ചു വീഴുകയും നീന്തി രക്ഷപ്പെടുകയുമായിരുന്നു.
ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ടില്‍ അവശേഷിച്ചവരെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. ഈ ബോട്ടാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പരപ്പനങ്ങാടി ചെട്ടിപ്പടി കടപ്പുറത്ത് അടിഞ്ഞത്.
ബോട്ടില്‍നിന്നു തെറിച്ചുവീണ ജിബിനെ ശാരീരികാസ്വാസ്ഥതയെ തുടര്‍ന്നു ചെട്ടിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന മീനും ഫ്രീസറും അടക്കം ഏകദേശം 18 ലക്ഷം രൂപയോളം നഷ്ടംവന്നതായി ബോട്ടിന്റെ ഉടമസ്ഥന്‍ തദൈസ് രാജ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണ് ബോട്ട് കരയ്‌ക്കെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."