HOME
DETAILS
MAL
ചരക്കുലോറികളില്‍ ഒളിച്ചുകടക്കുന്നത് പുതിയ ഭീഷണി
backup
April 23 2020 | 02:04 AM
കൊച്ചി: സംസ്ഥാനത്തേക്കുള്ള ട്രെയിനും ബസും നിലച്ചപ്പോള്‍ അധികൃതര്‍ക്ക് പുതിയ തലവേദനയായി ട്രക്കുകളിലും ചരക്ക് ലോറികളിലുമുള്ള ഒളിച്ചു കടക്കല്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയവരുമുണ്ട്. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിട്ടും പല വഴിക്കുള്ള 'നുഴഞ്ഞുകയറ്റം' പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്.
പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയവയുമായി നിരവധി ലോറികള്‍ സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള പച്ചക്കറി മാര്‍ക്കറ്റുകളിലേക്കും പൊതുവിപണന കേന്ദ്രങ്ങളിലേക്കും ഇത്തരത്തില്‍ ചരക്ക് സര്‍വിസുണ്ട്.
എന്നാല്‍, ഈ ലോറികളില്‍ ചിലര്‍ ഒളിച്ചുകടക്കുന്നുണ്ട് എന്ന സൂചനയാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളും കേരളത്തില്‍ അനധികൃത പണമിടപാട് അടക്കമുള്ള ബിസിനസുകളുള്ള അയല്‍ സംസ്ഥാനക്കാരും ഇങ്ങനെ ഒളിച്ചുകടക്കുന്നവരിലുണ്ടെന്നാണ് സൂചന.കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ചിലര്‍ പിടിയിലാവുകയും ചെയ്തിരുന്നു.
ഇറച്ചിക്കോഴി ലോറിയില്‍ ഒളിച്ചുകടന്ന അഞ്ചുപേരെയും പച്ചക്കറി ലോറിയില്‍ ഒളിച്ചുകടന്ന നാലുപേരെയും ഇങ്ങനെ പിടികൂടിയിരുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് ഇത്തരത്തില്‍ പിടിയിലായത്. പിടിയിലായവരെ കൈയോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തു.
അധികൃതരുടെ ശ്രദ്ധയില്‍പെടാതെ പലരും അതിര്‍ത്തി കടന്നിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്.കടുത്ത നിയന്ത്രണങ്ങളിലൂടെ കൊവിഡ് -19 വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനാകുന്നുണ്ട്. എന്നാല്‍, തമിഴ്‌നാട്ടിലും മറ്റും അതല്ല സ്ഥിതി.
ഈ സാഹചര്യത്തില്‍, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ചരക്കു ലോറി പരിശോധന കര്‍ശനമാക്കാനാണ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
ഡ്രൈവര്‍, ക്ലീനര്‍ തുടങ്ങിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനൊപ്പം, ചരക്കിറക്കി ലോറികള്‍ മടങ്ങുമ്പോള്‍ഇതേ ആളുകള്‍ തന്നെയാണ് ലോറിയിലുള്ളത് എന്നകാര്യവും ഉറപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."