HOME
DETAILS
MAL
ബീഫ് നിരോധനം: ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹരജിയില്‍ വാദം കേള്‍ക്കല്‍ ഇന്ന്
backup
April 03 2017 | 03:04 AM
ന്യൂഡല്‍ഹി: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ബീഫ് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
2015ലാണ് മാട്ടിറച്ചി നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബീഫ് വില്‍ക്കുന്നതും കൈവശം വെക്കുന്നതും കുറ്റമായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
എന്നാല്‍ ബീഫ് കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പുറത്ത് നിന്ന് കൊണ്ടുവന്ന ബീഫ് കൈവശം വെക്കുകയോ കഴിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."