സി.പി.എം നേതാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി
കൊല്ലം: കുണ്ടറ പേരയത്ത് സി.പി.എം നേതാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗം രമേശ് കുമാറിനെതിരേ കുണ്ടറ പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.
രമേശ് കുമാര്‍ കഴുത്തില്‍ കത്തിവെച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മ സ്വകാര്യ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 ന് വീട്ടില്‍ അതിക്രമിച്ചു കയറിയ രമേശ്കുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നു. അതിന് മുന്‍പ് 30 ലക്ഷം രൂപ രമേശ്കുമാര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയെന്നും ഈ പണം തിരികെ ചോദിച്ചതിനു ശേഷമായിരുന്നു ബലാത്സംഗം നടന്നതെന്നും ഇവര്‍ പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു. വിഷയം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ല. തുടര്‍ന്ന് തന്റെ വീടാക്രമിച്ച കേസില്‍ രമേശ് കുമാറിനും ബന്ധുക്കള്‍ക്കുമെതിരേ താന്‍ നേരത്തെ നല്കിയ പരാതി 47 ദിവസത്തിനു ശേഷമാണ് പൊലിസ് സ്വീകരിച്ചതെന്നും വീട്ടമ്മ പറയുന്നു. രണ്ടുദിവസം മുന്‍പാണ് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."