HOME
DETAILS

നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കണം: മന്ത്രി

  
backup
June 17 2018 | 08:06 AM

%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3

 


കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിവിധ വകുപ്പുകള്‍ ജൂണ്‍ 18 നകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
കലക്ട്രേറ്റില്‍ കാലവര്‍ഷക്കെടുതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകള്‍ മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സ്ഥലം സന്ദര്‍ശിച്ച് സമഗ്രമായി വിലയിരുത്തല്‍ നടത്തി വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വിവിധയിടങ്ങളില്‍ പുനരധിവസിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ താമസമില്ലാതെ പരിഹരിക്കണം. കോളനിയിലേക്ക് തിരിച്ചുപോകുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണം. കുടിവെള്ളവും എടുക്കുന്ന ജലാശയങ്ങളും കിണറുകളും മലിനപ്പെട്ടിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണം. മണ്ണും കല്ലും അടിഞ്ഞ് കോളനികളില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തി ഇവ നന്നാക്കണം. പുനരധിവാസ ക്യാംപുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതികള്‍ നിരീക്ഷിക്കാനും സമയാസമയങ്ങളില്‍ മെഡക്കല്‍ ക്യാംപുകളും നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കും. മൂന്ന് മാസത്തിനുളളില്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കും. വലിയ വാഹനങ്ങളെ ചുരത്തിലൂടെ കടത്തിവിടില്ലെന്നും മന്ത്രി അറിയിച്ചു. ചുരം ഗതാഗത തടസം നേരിട്ടതിനാല്‍ ജില്ലയില്‍ നേരിടുന്ന പെട്രോള്‍,ഡീസല്‍ ക്ഷാമത്തിനും പരിഹാരം കാണും. കാലവര്‍ഷക്കെടുതി നേരിടുന്നതിന് എല്ലാവകുപ്പുകളുടെയും കൂട്ടായ സഹകരണവും ജാഗ്രതയും അനിവാര്യമാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സര്‍വകക്ഷി യോഗവും ഇതോടനുബന്ധിച്ച് ചേര്‍ന്നു. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago