വൈദ്യുതി പോസ്റ്റ് മാറ്റാതെ റോഡ് നിര്‍മിച്ചത് മൂലം ജനങ്ങള്‍ക്ക് ദുരിതയാത്ര
പൂച്ചാക്കല്‍: വൈദ്യുതി പോസ്റ്റ് മാറ്റാതെ റോഡ് നിര്‍മിച്ചത് മൂലം ജനങ്ങള്‍ക്ക് ദുരിതയാത്ര. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡ് കോപ്പായില്‍ നിന്നും പടിഞ്ഞോട്ട് നിര്‍മിച്ച റോഡാണ് ജനങ്ങള്‍ക്ക് തീരാദുരിതം സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 350 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
റോഡിനായി ആലോചന നടക്കുമ്പോള്‍ തന്നെ വൈദ്യുത പോസ്റ്റുകള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
മുപ്പതോളം വീട്ടുകാരാണ് റോഡിനായി സ്ഥലം വിട്ടുനല്‍കിയത്. പോസ്റ്റുകള്‍ മാറ്റി മാത്രമേ റോഡ് നിര്‍മിക്കൂവെന്ന് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ റോഡ് നിര്‍മാണ ഗുണഭോക്തൃ കമ്മിറ്റി പിന്നീട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
സ മൂന്ന് ലക്ഷം രൂപയാണ് റോഡ് നിര്‍മാണത്തിനായി വേണ്ടിവന്നത്. നാല്‍പ്പത് ലോഡ് എങ്കിലും ഗ്രാവല്‍ വേണമെങ്കിലും പകുതിയില്‍ താഴെ മാത്രമേ ഉപയോഗിച്ചിട്ടൂള്ളൂ. ഇത് സംബന്ധിച്ച് അഴിമതി നടന്നതായി പ്രദേശവാസികള്‍ പറയുന്നു. മൂന്ന് മീറ്റര്‍ വീതിയുണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി സഞ്ചരിക്കാനാകൂ. വീട് നിര്‍മാണത്തിനും മറ്റുമായി വാഹനങ്ങള്‍ കടന്നുവരുന്നതിനായാണ് പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയത്.
എന്നാല്‍ റോഡില്‍ 200 മീറ്ററോളം സഞ്ചരിച്ച് കഴിഞ്ഞാല്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും സ്റ്റേ കമ്പികളും സഞ്ചാരം മുടക്കി റോഡില്‍ തന്നെ സ്ഥിതി ചെയ്യുകയാണ്. പഞ്ചായത്ത് മെമ്പറെ നോക്കുകുത്തിയാക്കി കോണ്‍ഗ്രസ് നേതാക്കന്മാര് ഉള്‍പ്പെട്ട ഗുണഭോക്തൃസമിതി നേരിട്ടാണ് റോഡ് നിര്‍മിച്ചത്. ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്കുവാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."