മാള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; യോഗത്തില്‍നിന്ന് ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോയി
മാള: ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് യോഗത്തില്‍ നിന്നും ഇടത് അംഗങ്ങള്‍ വാക്കൗട്ട് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നിരാശാജനകവും പൊതുജനത്തെ കബളിപ്പിക്കുന്നതും ലക്ഷ്യബോധവുമില്ലാത്തതുമാണെന്ന് ആരോപിച്ചാണ് ഇടത് അംഗങ്ങള്‍ ഇറങ്ങി പോയത്.
ബജറ്റിലെ വന്‍ അടങ്കല്‍ തുകയില്‍ മുക്കാല്‍ ഭാഗം വരുന്ന സംഖ്യയായ 14.63 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചെലവഴിക്കുന്നതാണ്. മൊത്തം വരുന്ന സംഖ്യയില്‍ നിന്നാണ് വെറും ഏഴര ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയാണ്. ഏതെങ്കിലും തരത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടില്‍ നിന്നോ പൊതുവേയോ വെട്ടിക്കുറവുണ്ടായാല്‍ ഏഴര ലക്ഷം മിച്ചമെന്നത് മാറി ലക്ഷങ്ങളുടെ കമ്മി ബജറ്റായി മാറും. ബജറ്റില്‍ ഒരു കോടിയില്‍പ്പരം രൂപ നീക്കി വച്ച് കാര്‍ഷിക ഉല്‍പാദന മേഖലക്കാണ് ഊന്നലെന്ന് പ്രസിഡന്റ് യോഗത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലൈഫ് പദ്ധതിക്കായി സിമന്റ് കട്ടയുണ്ടാക്കുന്നതിന് അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ മാറ്റിവച്ച 30 ലക്ഷം രൂപ ഉല്‍പാദന കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഈ സംഖ്യ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തുവാനാകുന്നതല്ല. ഇത്തരം ബജറ്റ് യോഗത്തില്‍ പങ്കെടുക്കാനാകില്ലയെന്ന് പ്രതിഷേധമറിയിച്ചുകൊണ്ടാണ് ടി.പി രവീന്ദ്രന്‍, പി.കെ സുകുമാരന്‍, വിനയന്‍, ഇന്ദിര ദിവാകരന്‍, ബിജി ജോണി, ഷൈനി സാന്റോ എന്നിവര്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."