ജുഡീഷ്യറിയില്‍ വിശ്വാസമെന്ന് സഫൂറ സര്‍ഗാറിന്റെ കുടുംബം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് പൊലിസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച ജാമിഅ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് (27) നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം.
മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറ മൂന്നാഴ്ചയായി തിഹാര്‍ ജയിലിലാണ്. ജയിലിലായശേഷം രണ്ടു തവണ ഫോണില്‍ സംസാരിക്കാനേ ഭര്‍ത്താവിന് സാധിച്ചിട്ടുള്ളൂ. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും നീതി നിഷേധിക്കപ്പെടില്ലെന്നും സഫൂറ വൈകാതെ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22ന് ഡല്‍ഹിയിലെ ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരം സംഘടിപ്പിച്ചതിലും റോഡ് ഗതാഗതം തടസപ്പെടുത്തിയതിലും സഫൂറക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഏപ്രില്‍ 13ന് അവരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ആ സമയം സഫൂറ 13 ആഴ്ച ഗര്‍ഭിണിയായിരുന്നു.
സഫൂറയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിലിലെ ഡോക്ടര്‍ പരിശോധിക്കാറുണ്ടെന്നും ഡല്‍ഹി ജയില്‍ ഡി.ജി സന്ദീപ് ഗോയല്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."