HOME
DETAILS
MAL
ചിതറയിലെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, കൊന്നത് മര്‍ദ്ദിച്ചതിന് പ്രതികാരമായെന്ന് പ്രതി
backup
March 04 2019 | 06:03 AM
കൊല്ലം: കൊല്ലം ചിതറയിലെ ബഷീര്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി ഷാജഹാന്. മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാനാണ് ബഷീറിന്റെ വീട്ടിലെത്തിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ തുറന്നു പറച്ചില്.
അതേസമയം ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."