പോളിടെക്‌നിക് കോളജ് കൗണ്‍സിലിങ് 11, 12 തീയതികളില്‍
കല്‍പ്പറ്റ: ജില്ലയിലെ മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്‌നിക് കോളജ് കൗണ്‍സിലിങ് ഈമാസം 11, 12 തിയതികളില്‍ മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജില്‍ നടക്കും. 2016-17 അധ്യയന വര്‍ഷത്തേക്ക് വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ പങ്കെടുക്കണം. തിയതി, രജിസ്‌ട്രേഷന്‍ സമയം, റാങ്ക്, കാറ്റഗറി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.
ജൂലൈ 11: രാവിലെ എട്ട് മുതല്‍ 11 വരെ-റാങ്ക് 1000 വരെ-എല്ലാ വിഭാഗക്കാരും. 11 മുതല്‍ രണ്ടു വരെ-1001 മുതല്‍ 2000 വരെ-എല്ലാ വിഭാഗക്കാരും. എട്ട് മുതല്‍ 11 വരെ-റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും-മറ്റ് പിന്നാക്ക ക്രിസ്ത്യന്‍, പി.എച്ച്, കുടുംബി, ധീവര, കുശവ, ഐ.ടി.ഐ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഐ.ടി.ഐ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ മെയിന്റനന്‍സ്, ഐ.ടി.ഐ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്.
ജൂലൈ 12 രാവിലെ എട്ട് മുതല്‍ 11 വരെ: റാങ്ക് 2500 വരെ-ഈഴവ, മുസ്‌ലിം, മറ്റ് പിന്നാക്ക ഹിന്ദു. 4500 വരെ-എസ്.സി, എസ്.ടി, ടി.എച്ച്.എസ്.എല്‍.സി, ലാറ്റിന്‍ ആന്‍ഡ് ആംഗ്ലോ. 4000 വരെ-ഐ.ടി.ഐ മെക്കാനിക്കല്‍ എന്‍ജിനിയറിങ്. 3500 വരെ-ഐ.ടി.ഐ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്. 5000 വരെ-ഐ.ടി.ഐ സിവില്‍ എന്‍ജിനിയറിങ്.
3000 വരെ-വി.എച്ച്.എസ്.സി സിവില്‍ എന്‍ജിനിയറിങ്. 2500 വരെ-വി.എച്ച്.എസ്.സി മെക്കാനിക്കല്‍ എന്‍ജിനിയറിങ്. 2500 വരെ-വി.എച്ച്.എസ്.സി കംപ്യൂട്ടര്‍ എന്‍ജിനിയറിങ്. 2100 വരെ-വി.എച്ച്.എസ്.സി ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്. 3500 വരെ-വി.എച്ച്.എസ്.സി ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്.അര്‍ഹരായ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ നിശ്ചിത സമയത്തിനു മുമ്പായി മീനങ്ങാടി പോളിടെക്‌നിക് കോളജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഏകദേശം 7,000 രൂപയും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ 4000 രൂപയും പ്രവേശന സമയത്ത് അടക്കേണ്ടതാണ്.
ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയവര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷകന് കൗണ്‍സിലിങ്ങില്‍ ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രോസ്‌പെക്ടസിലെ അനക്‌സറില്‍ നിര്‍ദേശിക്കുന്ന മാതൃകയില്‍ ഫോട്ടോ പതിച്ച അധികാരപത്രം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോളിടെക്‌നിക് കോളജ് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 247420, 9746454035.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."