HOME
DETAILS
MAL
ആര്‍.എസ്.എസ് വിട്ട കുടുംബത്തിനുനേരെ ആക്രമണം
backup
April 09 2017 | 23:04 PM
കോട്ടയം: കോട്ടയത്ത് ആര്‍.എസ്.എസിന്റെ ആക്രമണം. പൂത്തിവളപ്പില്‍ കളത്തിത്തറ ബിജുകുമാറിനും ഭാര്യ ബിന്ദുവിനും മക്കള്‍ക്കുമെതിരേയാണ് ആര്‍.എസ്.എസ് ആക്രമണം നടത്തിയത്. ഇവരുടെ മക്കളായ അജിത്തും ആകാശും നേരത്തെ ആര്‍.എസ്.എസിന്റെ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ അടുത്ത് ഇവര്‍ ആര്‍.എസ്.എസ് വിടുകയും ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍.എസ്.എസ് സംഘം ആക്രമണം നടത്തിയത്. ബിജുകുമാര്‍, ഭാര്യ ബിന്ദു, മക്കളായ ആകാശ്, അജിത്, അര്‍ച്ചന എന്നിവരെയാണ് വീട്ടില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."