വിഷു: ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതി വര്‍ധിച്ചു
കൊണ്ടോട്ടി: വിഷു ആഘോഷത്തിനായി വിമാനത്താവളം വഴി വിഷുക്കൊന്നയും കണിവെളളരിയും പച്ചക്കറികളും കയറ്റിമതി തുടങ്ങി. ലോറി സമരം കൂടി പിന്‍വലിച്ചതോടെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുളള വിഷു വിഭവങ്ങളുടെ കയറ്റമതി വര്‍ധിച്ചു.വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റുമതി നടക്കുന്ന കാലമാണ് വിഷുക്കാലം.തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പച്ചക്കറികള്‍ക്ക് പുറമെ നാട്ടില്‍ നട്ടുനനച്ചുണ്ടാക്കുന്ന പച്ചക്കറികളും വിമാനം വഴി കയറ്റി അയക്കുന്നുണ്ട്. നാട്ടില്‍ നിന്നുളള പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വന്‍ ഡിമാന്റാണുളളത്.
വിഷുവിന് കണിക്കൊന്ന, കണിവെളളരി, കണിച്ചക്ക എന്നിവക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇവ പൂര്‍ണമായും നാട്ടിന്‍പുറങ്ങളിലെ ഏജന്‍ന്റുമാരില്‍ നിന്ന് ശേഖരിച്ചാണ് എത്തിക്കുന്നത്. കണിക്കൊന്നയുടെ കയറ്റുമതി പാരമ്യത്തിലെത്തുക വിഷുവിന് രണ്ടുനാള്‍ മുന്‍പാണ്. കടുത്ത വേനല്‍ മൂലം പൂക്കള്‍ വാടാതിരിക്കാനാണിത്. മാങ്ങ, വാഴത്തട്ട, മുരിങ്ങ, അമര, നേന്ത്രക്കായ, അച്ചിങ്ങ, വെണ്ട, കുമ്പളം, മത്തങ്ങ, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കയറ്റുമതി ചെയ്യുന്നത്. വിമാനത്താവളങ്ങളുടെ പരിസരത്തുളള കാര്‍ഗോ ഏജന്റുമാരുടെ ഗോഡൗണുകളില്‍ നിന്ന് പ്രത്യേകം പാക്ക് ചെയ്താണ് ഉല്‍പന്നങ്ങള്‍ വിമാനത്താവളത്തില്‍ എത്തിക്കുന്നത്. യു.എ.ഇ, സഊദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് സെക്ടറിലേക്കാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കയറ്റുമതി നടക്കുന്നത്.
കരിപ്പൂരില്‍ പതിവ് യാത്രാവിമാനങ്ങളിലാണ് കാര്‍ഗോ കയറ്റുമതിയുളളത്. എന്നാല്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കാര്‍ഗോ കയറ്റുമതിക്ക് മാത്രമായി പ്രത്യേക വിമാനങ്ങളെത്തുന്നുണ്ട്. വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമുളളതിനാലാണ് കാര്‍ഗോ വിമാന സര്‍വിസിന് കരിപ്പൂരില്‍ തിരിച്ചടിയായത്.
30 മുതല്‍ 40 ടണ്‍വരെ കാര്‍ഗോയാണ് കരിപ്പൂരില്‍ നിന്ന് കയറ്റി അയക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഇത് 20 മുതല്‍ 25 ടണ്‍വരെയാണ്. വലിയ വിമാനങ്ങളുണ്ടായിരുന്ന സമയത്ത് കരിപ്പൂരില്‍ 100 മുതല്‍ 110 വരെ ടണ്‍ കാര്‍ഗോ വഴി കയറ്റി അയച്ചിരുന്നു.
നെടുമ്പാശ്ശേരിയില്‍ വിഷുവരെയുളള ദിവസങ്ങളില്‍ 180 ടണ്‍മുതല്‍ 200 വരെ ടണ്‍ ഉല്‍പന്നങ്ങളാണ് കയറ്റിയയക്കുന്നത്. പതിവ് യാത്ര വിമാനങ്ങള്‍ക്ക് പുറമെ 11ന് ചൊവ്വാഴ്ച എമിറേറ്റ്‌സ് കാര്‍ഗോ കൊണ്ടുപോകാനായി മാത്രം പ്രത്യേകം വിമാനം എത്തിച്ച് സര്‍വിസ് നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിഷു മാത്രം ലക്ഷ്യംവച്ച് 1,700 ടണ്‍ പച്ചക്കറി കയറ്റി അയക്കാനാകുമെന്ന് കാര്‍ഗോ ഏജന്‍സികള്‍ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുളള കാര്‍ഗോ കയറ്റുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിഷു കഴിഞ്ഞാല്‍ ഓണത്തിനാണ് ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."