HOME
DETAILS
MAL
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം
backup
May 11 2020 | 03:05 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലയളവില്‍ അനധികൃത അവധിയെടുത്ത് ശമ്പളംപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പൊതുമരാമത്ത് വകുപ്പ് അന്വേഷണം നടത്തും.
പൊതുമരാമത്ത് ഓഫിസുകളുടെ പ്രവര്‍ത്തനവും ഹാജര്‍നിലയും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍ അശോക് കുമാറിന് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോലിക്ക് ഹാജരാകാത്ത രണ്ട് ചീഫ് എന്‍ജിനിയര്‍മാര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ഇവര്‍ക്ക് ലഭിച്ച സ്ഥാനക്കയറ്റം പുനഃപരിശോധിക്കും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സൃഷ്ടിച്ച നാല് ചീഫ് എന്‍ജിനിയര്‍ തസ്തികകളില്‍ ഇരിക്കുന്നവരില്‍ രണ്ടുപേര്‍ അനുമതിയില്ലാതെ അനധികൃത അവധിയില്‍ പോവുകയായിരുന്നു. ഇതിലൊരാള്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അവധിയിലാണ്.
ഈ രണ്ട് ചീഫ് എന്‍ജിനിയര്‍മാര്‍ക്കുമെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിനുപുറമെയാണ് വകുപ്പിലെ മൊത്തം ഹാജര്‍നിലയും പരിശോധിക്കാന്‍ തീരുമാനിച്ചത്. ചീഫ് എന്‍ജിനിയര്‍മാരുടെ ഓഫിസിന് പുറമെ സെക്ഷന്‍, ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫിസുകളുടെ ലോക്ക് ഡൗണ്‍ കാലത്തെ പ്രവര്‍ത്തനവും ഹാജര്‍ നിലയും പരിശോധിക്കും. മഴക്കാലം വരുന്ന സാഹചര്യത്തില്‍ അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളുടെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കേണ്ടതും ടെന്‍ഡര്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുമെല്ലാം ഈ കാലത്താണ്. ഇക്കാര്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ കാലയളവില്‍ എത്രമാത്രം നടന്നിട്ടുണ്ടെന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."