ചരിത്രം ഓര്‍മിപ്പിക്കുന്ന റഷ്യന്‍ തെരുവുകള്‍
അക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ച കാലത്ത് ആദ്യം വായിച്ച റഷ്യന്‍ ബാലസാഹിത്യ കൃതികളിലൊന്ന് 'ലെനിന്റെ പുഞ്ചിരി' എന്ന ചിത്രപുസ്തകമായിരുന്നു. കൊച്ചുകുട്ടിയായിരുന്ന വളോദ്യ എന്ന് വിളിപ്പേരുള്ള ലെനിനും ചേട്ടന്‍ സാഷയും അച്ഛനമ്മമാരോടൊപ്പം നടത്തുന്ന കപ്പല്‍യാത്ര അതില്‍ വര്‍ണ്ണിക്കുന്നുണ്ടണ്ട്. കപ്പലിലെ ഏറ്റവും പ്രധാനിയാരെന്ന് അറിയാന്‍ രാത്രി കപ്പലിനകത്തെ എന്‍ജിന്‍ മുറിയിലെത്തുന്ന കൊച്ചു ലെനിന്‍ എല്ലാവരും ഉറങ്ങുമ്പോഴും ജോലി ചെയ്തു കൊണ്ടണ്ടിരിക്കുന്ന തൊഴിലാളിയെ കണ്ടെണ്ടത്തുന്നതും അദ്ദേഹമാണ് പ്രധാനി എന്ന തീരുമാനത്തിലെത്തുന്നതുമാണ് കഥ. ആധുനിക റഷ്യയെ സൃഷ്ടിച്ച ലെനിനെക്കുറിച്ച് പിന്നീട് പലവട്ടം വായിച്ചു.
1924ല്‍ അന്തരിച്ച ലെനിന്റെ ഭൗതിക ശരീരം എംബാം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെണ്ടന്ന് വായിച്ചിരുന്നു. മോസ്‌കോയില്‍ എത്തിയ ദിവസം മുതല്‍ ലെനിന്‍ മുസോളിയം കാണാന്‍ ശ്രമിച്ചെങ്കിലും നാലാം ദിവസമാണ് സാധിച്ചത്. അത്ര തിരക്കാണവിടെ. ആറ് മണിക്കുണര്‍ന്ന് റെഡ് സ്‌ക്വയറിലെ ക്രെംലിനിലേക്ക് പുറപ്പെട്ട് ക്യൂവില്‍ എത്തിയപ്പോഴും 2 മണിക്കൂര്‍ കഴിഞ്ഞ് തുറക്കുന്ന ലെനിന്‍ മുസോളിയത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരു നിര ആള്‍ക്കാര്‍ ഇടം പിടിച്ചിരുന്നു. പോളണ്ടില്‍ നിന്നുള്ള കുടുംബം പാസ്തയും ക്രാന്‍ബറി ജ്യൂസും പൊതിഞ്ഞു കൊണ്ടണ്ട് വന്ന് ക്യൂവില്‍ നിന്ന് കഴിക്കുകയാണ്. ഒറ്റ നിലയില്‍ ചതുരത്തിലുള്ള ചെങ്കരിങ്കല്‍ പാളിക്കെട്ടിടത്തിലാണ് അതീവ സുരക്ഷയുള്ള മുസോളിയം. മെറ്റല്‍ ഡിറ്റക്ടറക്കംവച്ച് കര്‍ശനമായ ശരീരപരിശോധനയാണ് ആദ്യം.
കറുത്ത യൂണിഫോമിട്ട് നിരയായി നില്‍ക്കുന്ന റഷ്യന്‍ ഭടന്‍മാരുടെ മുന്നിലൂടെ മുസോളിയത്തിലേക്ക് പ്രവേശിക്കാം. ഇരുണ്ട ഇടനാഴിയാണ് ആദ്യം. ഓരോ തിരിവിലും ആയുധം ധരിച്ച മൂന്ന് റഷ്യന്‍ പട്ടാളക്കാര്‍ പ്രതിമകളെ പോലെ നില്‍ക്കുന്നുണ്ടണ്ടാവും. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയുള്ള ലെനിന്‍കിടക്കുന്ന മുറിയില്‍ എത്തിയാല്‍ കര്‍ശനമായ ചിട്ടകളാണ്. സംസാരിക്കരുത്. തൊപ്പിയോ തലപ്പാവോ ധരിക്കരുത്. പോക്കറ്റില്‍ കൈകളിടരുത്. നടക്കുന്നതിനിടയില്‍ നില്‍ക്കാനോ തിരിഞ്ഞു നോക്കാനോ പോലും പറ്റില്ല.
മുന്നോട്ട് നടന്നാല്‍ പൂര്‍ണമായും ഇരുട്ടു നിറഞ്ഞ മുറിയില്‍, അവിടേക്ക് മാത്രം ചൊരിഞ്ഞ മഞ്ഞ വെളിച്ചത്തില്‍ സ്ഫടിക പാളികള്‍ക്കുള്ളില്‍ ശാന്തനായി ലെനിന്‍കിടക്കുന്നു. നൂറ്റൊന്ന് വര്‍ഷം മുമ്പ് ഒക്ടോബര്‍ വിപ്ലവത്തിലൂടെ ലോകചരിത്രം മാറ്റിമറിച്ച ചരിത്ര പുരുഷനെ കണ്ടണ്ട് അല്‍പസമയം തരിച്ചുനിന്നു പോയി. റഷ്യന്‍ ഭടന്‍ വന്ന് തോളില്‍ തട്ടി പുറത്തേക്കുള്ള വഴി കാണിക്കുന്നത് വരെ. പുറത്ത് ഇറങ്ങിയാല്‍ റഷ്യന്‍ നേതാക്കളുടെ ശവകുടീരങ്ങളാണ്. സ്റ്റാലിന്‍ മുതല്‍ യൂറി ഗഗാറിന്‍ വരെ അവിടെയുണ്ടണ്ട് .സ്റ്റാലിന്റെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നതായിരുന്നു.
പില്‍ക്കാലത്താണ് സംസ്‌ക്കരിക്കപ്പെട്ടത്. ക്രെംലിന്‍ മതിലിനുള്ളില്‍ നിരവധി നേതാക്കള്‍ക്കൊപ്പം സ്റ്റാലിനും സാധാരണക്കാരനായി ഉറങ്ങുന്നു. യുറി ഗഗാറിന്റെ ശവകുടീരം മതിലിനടുത്ത് കാണാം. യൂറി ഗഗാറിന്റെ മകള്‍ എലീന ഗഗാറിനാണ് ഇന്ന് ക്രെംലിന്‍ ചത്വരത്തിന്റെ ക്യൂറേറ്റര്‍. മോസ്‌കോ നഗരത്തില്‍ ഗഗാറിന്റെ ആകാശത്തെ ചുംബിക്കുന്ന പ്രതിമ കാണാം. ക്രെംലിന്‍ കൊട്ടാരമാണ് റഷ്യന്‍ പ്രസിഡണ്ടന്റിന്റെ ഔദ്യോഗിക വസതി. സര്‍ക്കാര്‍ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെയാണ്.
സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തിലേക്ക് പെട്രോ ഗാഡില്‍നിന്ന് 1918 ല്‍ ലെനിനാണ് തലസ്ഥാനം മാറ്റിയത്. ലെനിനും സ്റ്റാലിനും ഉപയോഗിച്ച മുറികള്‍ അതേ പോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടണ്ട്. സാര്‍ ചക്രവര്‍ത്തിമാരുടെ രാജകീയ ചിഹ്നമായ സുവര്‍ണ കഴുകനെ ഒഴിവാക്കി കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ചുവന്ന നക്ഷത്രമാണ് ക്രെംലിന്‍ ഗോപുരത്തില്‍ മിന്നിത്തിളങ്ങുന്നത്. ഓരോ ഇഞ്ചിലും ചരിത്രാനുഭവങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന റെഡ് സ്‌ക്വയര്‍ കണ്ടണ്ട ഞങ്ങളുടെ കൂടെ ശവകുടീരത്തില്‍നിന്ന് ഉയിര്‍കൊണ്ടണ്ട ലെനിന്‍ കൂടെ പോന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."