സഊദി അറേബ്യയിൽ ഈ മാസം 8 വരെ കൊവിഡ് ബാധിച്ച് എട്ട് മലയാളികളടക്കം 31 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ എംബസി
റിയാദ്: കോവിഡ് ബാധിച്ച് സഊദി അറേബ്യയിൽ 31 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ മാസം 8 വരെയുള്ള വിവരങ്ങളാണ് എംബസി പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ 8 പേർ മലയാളികളാണ്. എന്നാൽ നേരത്തെ ജിദ്ദയിൽ മരിച്ച മലയാളിയുടെ വിവരങ്ങൾ എംബസി കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല. എട്ടാം തിയതിക്ക് ശേഷം മൂന്ന് പേർ കൂടി മരിച്ചത് പരിഗണിച്ചാൽ സഊദിയിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം 12 ആയി മാറും.
മക്കയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത്. 12 പേർ. മദീനയിൽ ഏഴും ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ 5 വീതവും ദമാം, ബുറൈദ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.കണ്ണൂർ സ്വദേശി ഷബ്നാസ്(മദീന), മലപ്പുറം ചെമ്മാട് സ്വദേശി സഫ് വാൻ (റിയാദ്), പുനലൂർ സ്വദേശി വിജയകുമാരൻ നായർ (റിയാദ്), ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ (ഉനൈസ), മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ല്യാർ (മക്ക), മലപ്പുറം മക്കരപ്പറമ്പ് സ്വദേശി അരീക്കത്ത് ഹംസ അബൂബക്കർ (മദീന), മലപ്പുറം പാണ്ടിക്കാറ്റ് സ്വദേശി മുഹമ്മദ് റഫീഖ് (മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടി എന്നിവരാണ് എംബസി പുറത്ത് വിട്ട കണക്ക് പ്രകാരം സ ഊദിയിൽ മരിച്ച മലയാളികൾ. അതെ സമയം ജിദ്ദയിൽ നേരത്തെ മരിച്ച മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സന്റെ പേര് എംബസി രേഖയിൽ രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല മലപ്പുറം നിലമ്പൂർ സ്വദേശി നെല്ലിക്കോടൻ സുദേവൻ, എറണാകുളം മുളന്തുരുത്തി സ്വദേശി ഈരക്കാമയിൽ ബെന്നി, തുശ്ശൂർ കുന്ദം കുളം കടവൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി എന്നിവരുടെ വിവരങ്ങൾ എട്ടാം തിയതിക്ക് ശേഷമായതിനാൽ എംബസി കണക്കിൽ ഉൾപ്പെട്ടിട്ടുമില്ല. ഇവരുടെ മരണങ്ങൾ കൂടി പരിഗണിച്ചാൽ ആകെ മരണ സംഖ്യ 12 ആയി മാറും.
ബദർ ആലം (യു.പി), സുലൈമാൻ സെയ്യിദ് (മഹാരാഷ്ട്ര), അസ്മത്തുല്ല ഖാൻ (തെലങ്കാന), ബറക്കത്ത് അലി അബ്ദുല്ലത്തീഫ് -ഫഖീർ (മഹാരാഷ്ട്ര), മുഹമ്മദ് സാദിഖ് (തെലങ്കാന), മുഹമ്മദ് അസ്ലം ഖാൻ (യു.പി), മുഹമ്മദ് ഫഖീർ ആലം (യു.പി), തൗസിഫ് ബൽബലെ (മഹാരാഷ്ട്ര), ശൈഖ് ഉബൈദുല്ല (മഹാരാഷ്ട്ര), ജലാൽ അഹമ്മദ് പവാസ്കർ (മഹാരാഷ്ട്ര), മുഹമ്മദ് ഇസ്ലാം (ബിഹാർ), അബ്രീ ആലം മുഹമ്മദ് അലംഗീർ (ബിഹാർ), സാഹിർ ഹുസൈൻ (ബിഹാർ), അമർ മുഹമ്മദ് (തെലങ്കാന), സെയ്യിദ് ദസ്തഗീർ (തെലങ്കാന), മഹീന്ദർ പോൾ (ഹിമാചൽ പ്രദേശ്), ശംസോജ ഖാൻ (യു.പി), സക്കീർ ഹുസൈൻ (പശ്ചിമബംഗാൾ), യാസീൻ ഖാൻ (യു.പി), സോമു അൻബലാഗൻ (തമിഴ്നാട്), അബ്ദുസലാം (യു.പി), മുഹമ്മദ് റിയാസ് പത്താൻ (മഹാരാഷ്ട്ര), മുഹമ്മദ് ഖാലിദ് തൻവീർ (ബിഹാർ)
എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."