HOME
DETAILS

സിഡ്‌നിയിൽ ഇന്ത്യയെ എറിഞ്ഞിട്ടു; ഓസ്‌ട്രേലിയക്കാരിൽ നാലാമനായി ബോളണ്ടിന്റെ കുതിപ്പ്

  
Web Desk
January 03, 2025 | 6:37 AM

Scot Boland record achievement in test cricket

സിഡ്‌നി:ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം മികച്ച ബൗളിംഗ് പ്രകടനവുമായി ഓസ്‌ട്രേലിയൻ താരം സ്കോട്ട് ബോളണ്ട്. നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ബോളണ്ട് തിളങ്ങിയത്. യശ്വസി ജെയ്‌സ്വാൾ, വിരാട് കോഹ്‌ലി, റിഷബ് പന്ത്, നിതീഷ് കുമാർ റെഡ്ഢി എന്നിവരേറെയാണ് ബോളണ്ട് പുറത്താക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കാനും ബോളണ്ടിന് സാധിച്ചു. ഇതോടെ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും കുറഞ്ഞ ശരാശരിയിൽ 50 വിക്കറ്റുകൾ നേടുന്ന നാലാമത്തെ താരമായി മാറാനാണ് ബോളണ്ടിന് സാധിച്ചത്. 18.64 ആവറേജിലാണ് താരം പന്തെറിഞ്ഞത്. 2021ലാണ് സ്കോട്ട് ബോളണ്ട് ഓസ്‌ട്രേലിയക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. ചാർളി ടർണർ(16.53), ബെർട്ട് അയൺമോംഗർ(17.97), ഫ്രെഡ് സ്പോഫോർത്ത്(18.41) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 185 റൺസിനാണ് പുറത്തായത്. ബോളണ്ടിന് പുറമെ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി തിളങ്ങി. നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി. ഇന്ത്യൻ ബാറ്റിങ്ങിൽ റിഷബ് പന്താണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തിൽ 40 റൺസാണ് പന്ത് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രവീന്ദ്ര ജഡേജ 95 പന്തിൽ 26 റൺസും ജസ്പ്രീത് ബുംറ 17 പന്തിൽ 22 റൺസും ശുഭ്മൻ ഗിൽ 60 പന്തിൽ 20 റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  6 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  6 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  6 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  6 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  6 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago