ഓര്‍മകളുടെ ഫ്രെയിമില്‍ റസാഖ് കോട്ടക്കല്‍
കോഴിക്കോട്: കാലത്തിനുമപ്പുറം സഞ്ചരിച്ച അനശ്വര ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കലിന്റെ ഓര്‍മകളില്‍ നഗരം. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫിയില്‍ ആത്മസമര്‍പ്പണം നടത്തിയ വ്യക്തിയായിരുന്നു റസാഖെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രാഫി സത്യസന്ധവും സമൂഹത്തിന്റെ വേഗമറിയുന്ന രീതിയിലുമുള്ളതാണ്. ഉത്തരവാദിത്തവും സുരക്ഷിതത്വവും ഈ മേഖലയിലെ പ്രധാന ആകര്‍ഷണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. എം.കെ മുനീര്‍ അധ്യക്ഷനായി. സുവേന്ദു ചാറ്റര്‍ജി, ജോഷി ജോസഫ്, വി.ജി തമ്പി, കല്‍പ്പറ്റ നാരായണന്‍, അഡ്വ. എം.എസ് സജി സംസാരിച്ചു. വൈകിട്ട് നടന്ന സുഹൃത്‌സംഗമത്തില്‍ റസാഖിന്റെ ഓര്‍മകളിലൂടെ കോഴിക്കോട്ടുകാര്‍ സഞ്ചരിച്ചു. യാത്രയെ സ്‌നേഹിച്ച തങ്ങളുടെ പ്രിയ സുഹൃത്തിനെ ഏറെ അഭിമാനത്തോടെയാണ് സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തത്. മുന്‍ധാരണകള്‍ക്കിടംകൊടുക്കാതെ ജീവിതത്തെ ഫോട്ടോഗ്രാഫിയായി ചിട്ടപ്പെടുത്തിയ ജീവിതമാണ് റസാഖ് കാഴ്ചവച്ചതെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."