HOME
DETAILS

എയ്ഡഡ് സ്‌കൂള്‍ നിയമനം: സംരക്ഷിതാധ്യാപകര്‍ക്കായി തസ്തിക മാറ്റിവച്ചാല്‍ ഉടന്‍ അംഗീകാരം

  
backup
March 09 2019 | 00:03 AM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b8

മലപ്പുറം: സംരക്ഷിതാധ്യാപകര്‍ക്കായി തസ്തികകള്‍ മാറ്റിവച്ച എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ നിയമനങ്ങള്‍ക്കും ഉടന്‍ അംഗീകാരം നല്‍കും.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം, സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരള വിദ്യാഭ്യാസ റൂള്‍ (കെ.ഇ.ആര്‍) വീണ്ടും ഭേദഗതി ചെയ്തുകൊണ്ടുള്ള ഗസ്റ്റ് വിജ്ഞാപനം സ്പഷ്ടീകരിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വിവിധ കാരണങ്ങള്‍കൊണ്ട് തടസപ്പെട്ടിരുക്കുന്ന നിയമനങ്ങളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ കെ.ഇ.ആര്‍ ഭേദഗതി പ്രകാരം സ്‌കൂളുകളില്‍ സംരക്ഷിതാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്ന തിയതി മുതല്‍ മാത്രമേ മാനേജ്‌മെന്റിന്റെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കൂവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ചട്ടപ്രകാരമുള്ള പുനര്‍വിന്യാസം സാധ്യമായിരുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ സംരക്ഷിതാധ്യാപകരെ നിയമിക്കാനായി നിര്‍ദേശിച്ച തസ്തിക നിലവില്‍ മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ 2019 ജൂണ്‍ ഒന്നിനകം മാറ്റിവയ്ക്കുകയോ ചെയ്താല്‍ അത്തരം സ്‌കൂളുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുമെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക് നിയമന തിയതി മുതലുള്ള അംഗീകാരം ലഭിക്കും. സംരക്ഷിതാധ്യാപകര്‍ക്കായി തസ്തിക മാറ്റിവച്ചുകൊണ്ടുള്ള സത്യപ്രസ്താവന മാനേജര്‍മാര്‍ മുന്‍കൂട്ടി നല്‍കണം.
ഇതിനകം വിവിധ തലങ്ങളില്‍ അംഗീകാരം നിരസിക്കപ്പെട്ട അധ്യാപകരുടെ നിയമനം പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിച്ച് തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മേലധികാരിയുടെ അനുമതി കാത്തിരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് സമഗ്രമായ വിവരങ്ങളൊന്നും നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമില്ല. പുതിയ ഭേദഗതിയുടെ പശ്ചാതലത്തില്‍ 1979 മെയ് 22ന് ശേഷം ആരംഭിച്ചതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ സംരക്ഷിതാധ്യാപകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും സൂക്ഷിക്കണമെന്നും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago