അഹല്യ: മിഷ 24 മണിക്കൂര്‍ ഒറ്റയാള്‍ സമരം തുടങ്ങി
ചിറ്റൂര്‍: അഹല്യയില്‍ നിന്നും അകാരണമായി പുറത്താക്കപ്പെട്ട ഇരിഞ്ഞാലക്കുട സ്വദേശി മിഷ ഇരുപത്തിനാലു മണിക്കൂര്‍ ഒറ്റയാള്‍ സമരം തുടങ്ങി. ഒരു വര്‍ഷമായി അഹല്യയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന മിഷയെ യാതൊരുകാരണവുമില്ലാതെ ജോലിയില്‍ നിന്ന് നീക്കിയതിനെത്തുടര്‍ന്ന് സ്ഥാപനത്തിന്റ ഗേറ്റിനു മുന്പില് പതിനഞ്ച് ദിവസമായി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. സമരത്തെത്തുടര്‍ന്ന് ഒരു നടപടിയും സ്വീകരിക്കാതിരുന്ന അഹല്യ ഗ്രൂപ്പ് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സമരം ചെയ്തിരുന്ന സ്ഥലത്തുനിന്നും നൂറ് മീറ്റര്‍ അകലെയുള്ള തൃശ്ശൂര്‍-കോയമ്പത്തൂര്‍ റോഡോരികത്താണ് ഇപ്പോള്‍ മിഷ സമരം ചെയ്യുന്നത്. ആവശ്യമായ മുന്‍കരുതലുകളൊന്നുമില്ലാതെ സാധാരണ ഒരു പുല്‍പ്പായയിലിരുന്ന് മുഴുവന്‍ ദിവസവും സമരം നടത്തുകയാണ് മിഷ. മഴക്കാലമായിട്ടും മഴയില്‍ നിന്നും രക്ഷ നേടാനായി ഒരു മേല്‍ക്കൂര കൂടിയില്ലാതെ സുരക്ഷിതമില്ലാത്ത അന്തരീക്ഷത്തിലിരുന്നാണ് അവര്‍ നീതിക്കായി പോരാടുന്നത്. ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഈ പ്രദേശത്ത് രാത്രികാലങ്ങളിലെ രക്ഷയ്ക്കായി ഒരു വൈദ്യുതവിളക്കുപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
തുടര്‍ന്ന് മിഷയുടെ അവസ്ഥയറിഞ്ഞ വടകരപ്പതി പഞ്ചായത്ത്ജാഗ്രതാസമിതി കൊഴിഞ്ഞാമ്പാറ പൊലിസിനോട് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം ലഭിക്കാതെ സംരക്ഷണം നല്കാന് കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ജനസംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരമൊരു പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്ന് നിസഹായതയോടെ നീതിക്കായി സമരം ചെയ്യുകയാണ് മിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."