മെമ്പറെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ മൂന്നാം വാര്‍ഡ് മെമ്പറുമായ റംല നൗഷാദിനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത മാള പൊലിസിന്റെ നടപടിയില്‍ ജനതാദള്‍ (യു) കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി അപലപിച്ചു. ജലനിധി പൊതു യോഗത്തില്‍ വച്ച് പൊയ്യ പഞ്ചായത്തിലെ താല്കാലിക ഡ്രൈവറായ ജോണി റംല നൗഷാദിനെ ശാരീരികമായി ആക്രമണം നടത്തിയിട്ട് 15 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രതി അറസ്റ്റ് ചെയ്യപ്പെടാതെ ഭരണകക്ഷിക്കാരുടെ തണലില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്പടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ഡേവീസ് കണ്ണംപിള്ളി അധ്യക്ഷനായി. കെ.സി വര്‍ഗ്ഗീസ്, ജോര്‍ജ്ജ് കുരിയാപ്പിള്ളി, പി.എസ് സോജന്, കെ.എസ് പരീത്, പി.ഐ കാസിം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."