ക്രിസ്റ്റി ഷോയില്‍ യുവന്റസ്; വെടിക്കെട്ട് തീര്‍ത്ത് സിറ്റി
ലണ്ട@ന്‍: ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്നലെ ക്രിസ്റ്റ്യാനോ നൈറ്റ്. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം മൂന്ന് ഗോള്‍ മടക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി യുവന്റസ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അത്‌ലറ്റികോ മാഡ്രിഡിനെയാണ് യുവന്റസ് സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കയെ തകര്‍ത്തു. യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ താരപ്രഭയില്‍ അത്‌ലറ്റികോ മാഡ്രിഡ് നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു കണ്ടത്.
കളിയുടെ ആദ്യം മുതല്‍ അത്‌ലറ്റികോ മാഡ്രിഡിന് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച യുവന്റസിന്റെ അര്‍ഹിച്ച ജയമായിരുന്നു ഇന്നലെത്തെത്. ആദ്യ പാദമത്സരത്തില്‍ യുവന്റസ് രണ്ട് ഗോളിന് പരാജയപ്പെട്ടതായിരുന്നു. ഈ പരാജയത്തിന് പകരം വീട്ടാനും ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാനുമുള്ള ഉദ്ദേശ്യത്തിലായിരുന്നു യുവന്റസ് ഇറങ്ങിയത്. യുവന്റസിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പാക്കുന്നതായിരുന്നു ടൂറിനിലെ മൈതാനത്ത് ഇന്നലെ കണ്ടത്. നിരന്തരമുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഹെഡില്‍ നിന്ന് യുവന്റസിന്റെ ആദ്യ ഗോള്‍ പിറന്നു. ഇതോടെ യുവന്റസിന് ശക്തി തിരിച്ചുകിട്ടി. പിന്നീടും അത്‌ലറ്റികോയുടെ ഗോള്‍മുഖത്ത് പന്തുമായി യുവന്റസ് വട്ടമിട്ടു പറന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി യുവന്റസ് കളംവിട്ടു. രണ്ടാം പകുതിയില്‍ കുതിര ശക്തിയോടെ തിരിച്ചെത്തിയ യുവന്റസ് 49-ാം മിനുട്ടില്‍ രണ്ടാമത്തെ വെടിയും പൊട്ടിച്ചു. ഇത്തവണയും ക്രിസ്റ്റിയുടെ മില്യന്‍ വിലയുള്ള തലയില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇതോടെ അത്‌ലറ്റികോ പൂര്‍ണ പ്രതിരോധത്തിലായി. 86-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ മഹായുദ്ധം ജയിച്ച ആവേശത്തില്‍ യുവന്റസ് ആഹ്ലാദാരവങ്ങളില്‍ മുങ്ങി. ടൂറിനിലെ സ്റ്റേഡിയം ആര്‍ത്തിരമ്പി. ആദ്യ പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് ര@ണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട യുവന്റസിന് ര@ണ്ടാം പാദത്തില്‍ മൂന്നുഗോള്‍ മാര്‍ജിനിലുള്ള ജയം ആവശ്യമായിരുന്നു.
അത് പുഷ്പം പോലെ ക്രിസ്റ്റ്യാനോ നടപ്പാക്കുകയും ചെയ്തു. 3-2 എന്ന നിലയിലാണ് യുവന്റസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ജയം മാത്രം പ്രതീക്ഷിച്ചിറങ്ങിയ സിറ്റി ഷാല്‍ക്കെയുടെ വല കീറുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളാണ് ഷാല്‍ക്കെയുടെ പോസ്റ്റില്‍ സിറ്റി നിറച്ചത്. സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ ഇരട്ട ഗോളുകള്‍ നേടി. 35, 38 മിനുട്ടുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍. ലിറോയ് സാനെ (42), റഹീം സ്റ്റിര്‍ലിങ് (56), ബെര്‍നാര്‍ഡോ സില്‍വ (71), ഫില്‍ ഫോദെന്‍ (78), ഗബ്രിയേല്‍ ജീസസ് (84) എന്നിവരും സിറ്റിക്കായി ഗോളുകള്‍ കണ്ടെ@ത്തി. ഷാല്‍ക്കെയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് ജയിച്ചിരുന്നു. ഇതോടെ 10-2 എന്ന അഗ്രഗേറ്റിന് സിറ്റി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."