സഊദിയിൽ ശനിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ
ജിദ്ദ: സഊദിയിൽ ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് സൂപര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര ഗ്രാമ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും മുഴുസമയ പ്രവര്‍ത്തനാനുമതിയുണ്ട്.
കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ആറു മുതല്‍ വൈകുന്നേരം മുന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. റെസ്‌റ്റോറന്റുകള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ പ്രവാസികളെ നാടുകടത്തുകയും വീണ്ടും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം.വാണിജ്യ സ്ഥാപനങ്ങൾക്കുള്ളിൽ നിശ്ചിത പരിധിയെക്കാൾ കൂടുതൽ ആളുകൾ അകത്തോ പുറത്തോ ഒത്തുകൂടുന്ന കടക്കാർക്കോ ജീവനക്കാർക്കോ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.സ്ഥാപനങ്ങൾക്കുള്ളിലെ നിശ്ചിത ശേഷി പരിധിക്ക് മുകളിലുള്ള ഓരോ വ്യക്തികൾക്കും ആദ്യ തവണ 5,000 റിയാൽ പിഴ ഈടാക്കും. രണ്ടാം തവണ പതിനായിരം റിയാലും മൂന്നാം തവണ അതിന്റെ ഇരട്ടിയും ആവർത്തിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പരമാവധി പിഴ ലഭിക്കും. കൂടാതെ സ്ഥാപന ചുമതലയുള്ള വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.ഒരു സ്വകാര്യമേഖല സ്ഥാപനം ആദ്യമായി ലംഘനം ആവർത്തിച്ചാൽ, സ്ഥാപനം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടുമെന്നും നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ, സ്ഥാപനം ആറുമാസത്തേക്ക് അടച്ചുപൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."