HOME
DETAILS
MAL
ശിലാസ്ഥാപനം വൈകിക്കാന്‍ ശ്രമമുണ്ടായി: മന്ത്രി
backup
April 12 2017 | 21:04 PM
കണ്ണൂര്‍: താഴെചൊവ്വ പാലം ശിലാസ്ഥാപനം വൈകിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ ശ്രമമുണ്ടായെന്നു മന്ത്രി ജി. സുധാകരന്. ഒരു കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചാണു നീക്കം നടത്തിയത്. എന്നാല്‍ താന്‍ ഇടപെട്ടാണു പരിപാടി നടത്താന്‍ സാഹചര്യം ഒഴുക്കിയത്. ഏതെങ്കിലും എന്‍ജിനിയര്‍ കൂട്ടുനില്‍ക്കാതെ ഇതു നടക്കില്ല. സ്ഥലം എം.പി ഇടപെട്ടിട്ടു പോലും വകുപ്പില്‍ നിന്നു അനുകൂല നടപടിയുണ്ടായില്ല. ഒടുവില്‍ തനിക്കു തന്നെ ഇടപെടേണ്ടി വന്നു. എന്ജിനിയറോടു തറക്കല്ലിടണേ എന്നു കാലുപിടിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും ജി. സുധാകരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."