ഡോ. കെ.അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി
മുക്കം: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും കേരളത്തില്‍ ഉര്‍ദു ഭാഷാ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയുമായ കൊടിയത്തൂര്‍ കണ്ണഞ്ചേരി ഡോ.കെ അബ്ദുല്‍ ഗഫൂര്‍ (65) നിര്യാതനായി. അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് സൗത്ത് കൊടിയത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അഞ്ചുമന്‍ തര്‍ഖി ഉര്‍ദു കേരളയുടെ ജന.സെക്രട്ടറി, കൊടിയത്തൂര്‍ വാദി റഹ്മ ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍, ലൗ ഷോര്‍ സ്‌പെഷല്‍ സ്‌കൂള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരളത്തിലെ പ്രഥമ ഉര്‍ദു സ്‌പെഷല്‍ ഓഫിസര്‍, എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫിസര്‍, മുക്കം ഉപജില്ല പ്രഥമ വിദ്യാഭ്യാസ ഓഫിസര്‍, അധ്യാപക ട്രെയിനിങ് സെന്റര്‍ പരിശീലകന്‍, മുക്കം മുസ്്‌ലിം ഓര്‍ഫനേജ് അക്കാദമിക്ക് ഡയറക്ടര്‍, ജെ.ഡി.റ്റി ഇസ്്‌ലാം അലുംനി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു . ഭാര്യ: സക്കീന കടലുണ്ടി. മകള്‍: അസ്‌റാ ഗഫൂര്‍.മരുമകന്‍: റഫീഖ് കരുവന്‍ പൊയില്‍. സഹോദരങ്ങള്‍ അബ്ദുല്‍ അസീസ്, കരീം, മുഹമ്മദ്, അബ്ദുസലാം, റാസിഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."