തോമസ് ചാഴിക്കാടന് പി.ജെ ജോസഫിനെ സന്ദര്‍ശിച്ചു
തൊടുപുഴ: സീറ്റു തര്‍ക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ (എം) ഉടലെടുത്ത ഭിന്നതയുടെ മഞ്ഞുരുകുന്നു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് ഇന്നലെ രാവിലെ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിനെ വീട്ടിലെത്തി കണ്ട് പിന്തുണ തേടിയതോടെയാണ് ആഴ്ചകളായി തുടരുന്ന ഭിന്നതയ്ക്ക് പരിസമാപ്തിയാകുന്നത്. പത്ത് മിനുട്ട് നീണ്ടുനിന്ന കൂടികാഴ്ചയ്ക്ക് ശേഷം ചാഴിക്കാടന് വിജയാശംസകളും നേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന ഉറപ്പ് നല്‍കിയാണ് ജോസഫ് മടക്കിയയച്ചത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം അവസാനിച്ചെന്നും പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാടുമെന്നും ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് ഒപ്പമാണ് രാവിലെ തോമസ് ചാഴിക്കാടന് പുറപ്പുഴയില്‍ ജോസഫിന്റെ വീട്ടിലെത്തിയത്. 19, 20 തീയതികളിലായി ചാഴിക്കാടന്റെ പ്രചരണത്തിനായി എത്തുമെന്നും ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."