ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്. തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചാണ് വില്ല്യംസണ് ഐക്യദാര്‍ഢ്യമറിയിച്ചത്.
സിംഗപ്പൂരുകാരനായ ഡിസൈനര്‍ കെയ്ത്ത് ലീയുടെ വൈറലായ ചിത്രമാണ് കൂടെ ചേര്‍ത്തിട്ടുള്ളത്.
ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ചിഹ്നമായ വെള്ളിനിറമുള്ള ചിത്രപ്പുല്ലിന്റെ ഇലയുടെ (സില്‍വര്‍ ഫേണ്‍) രൂപത്തിലുള്ള നിസ്കാര സ്വഫിന്റെ ചിത്രമാണത്. ഭീകരാക്രമണത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചാരണാര്‍ഥം വരച്ച പോസ്റ്ററാണ് ഇത്.
'ന്യൂസിലന്‍ഡിലെ മറ്റെല്ലാവരേയും പോലെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇത്രത്തോളം സ്നേഹം ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിട്ടുണ്ട@ാകില്ല.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അതുപോലെ ഹൃദയം തകര്‍ന്നിരിക്കുന്ന ഓരോ ന്യൂസിലന്ഡുകാരോടും ഞാന്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. നമുക്കൊന്നിച്ച് നില്ക്കാം'- കെയ്ന്‍ വില്ല്യംസണ് തന്റെ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."