HOME
DETAILS

ക്ഷമിക്കൂ മാപ്പുനല്‍കൂ

  
backup
July 12 2016 | 06:07 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%82-2

 

ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്. ജീവിതത്തില്‍ മനസമാധാനം ഉണ്ടാകണമെങ്കില്‍ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റിവച്ച് സ്‌നേഹത്തോടെ പെരുമാറണം. ശാന്തതയോടെ, പുഞ്ചിരിയോടെ ജീവിക്കണം. നന്ദിയും നന്മയും നിറഞ്ഞ മനസിന് ഉടമയാവണം. ദേഷ്യത്തില്‍നിന്നും വേദനയില്‍ നിന്നും ഉള്ള മോചനമാണ് യഥാര്‍ഥത്തില്‍ ക്ഷമ. ക്ഷമിക്കാനുള്ള മനസ് സ്വന്തമാക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. നമ്മെ മുറിപ്പെടുത്തു
ന്നവരോടും ക്ഷമിക്കാന്‍ കഴിയണം. കരുതലിന്റെ കരസ്പര്‍ശമാണ് ക്ഷമ. പ്രശ്‌നങ്ങളില്ലാത്തവരായി ആരും ഇല്ല. കുറവുകളില്‍ നിന്ന് നിറവുകള്‍ സൃഷ്ടിക്കുന്നതിലാണ് ജീവിത വിജയം.

ഒന്നു ക്ഷമിക്കൂ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം അക്ഷമരുടെ നാടായി മാറുകയാണോ? കോഴിക്കോട് മാതാപിതാക്കളുടെ പീഢനമേറ്റ് മരിച്ച അദീതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടാല്‍ ഏതു ഹൃദയമില്ലാത്തവനും കരഞ്ഞുപോകും. കുട്ടിയുടെ വയറ്റില്‍നിന്നു കണ്ടെത്താനായത് രണ്ടാഴ്ച മുമ്പു കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടം മാത്രം. ശരീരത്തിലാവട്ടെ പൊള്ളിച്ചതിന്റെയും അടിച്ചതിന്റെയും വലിയ മുറിവുകള്‍. അവളുടെ കൈയിലെ ഒരു മുറിവ് കണ്ടപ്പോള്‍ എന്തുപറ്റിയതാണെന്ന് ചോദിച്ച കൂട്ടുകാരോട് അവള്‍ പറഞ്ഞത്, അത് നായയുമായി കളിക്കുമ്പോള്‍ പറ്റിയതാണെന്നാണ്. ആ വലിയ മനസ് അവളുടെ വീട്ടുകാര്‍ക്ക് മാത്രം മനസിലായില്ല.
ആറ്റിങ്ങലില്‍ അമ്മ തന്നെയാണ് കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്നത്. കാമുകന്‍ കൊലയാളിയായി മാറുമ്പോള്‍ ആ അമ്മ നിസംഗയായി ഇരിക്കുകയായിരുന്നു. താന്‍ നൊന്തുപെറ്റ കുഞ്ഞാണിതെന്ന് മാതാവ് മറന്ന്‌പോവുകയാണോ?
അച്ഛന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഇടുക്കിയിലെ ഷെഫീഖ് എന്ന അഞ്ചുവയസുകാരന്റെ ശരീരത്തിലുണ്ടായിരുന്നത് 150 മുറിവുകളായിരുന്നു. ഇരുമ്പ് പൈപ്പു കൊണ്ടുള്ള അടിയേറ്റ് ആ കുഞ്ഞുതലച്ചോറിന്റെ 70 ശതമാനത്തോളം പ്രവര്‍ത്തനരഹിതമായിരുന്നു.
രാജാക്കാടില്‍ അച്ഛനും അമ്മയും രാവിലെ ജോലിക്കുപോകുമ്പോള്‍ പട്ടിയോടൊപ്പം കൂട്ടില്‍ കെട്ടിയിട്ട ആരോമല്‍ പലപ്പോഴും നായയോടൊപ്പം ഒരേ പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി കോഴിക്കോട് തന്റെ രണ്ട് പിഞ്ചോമനകളെ കുളത്തില്‍ മുക്കിക്കൊന്ന കാപാലികനെയും, മദ്യലഹരിയില്‍ അഞ്ചരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ കാഞ്ഞങ്ങാട്ടെ വഴക്കാളിയെയും കിടക്കയില്‍ മൂത്രമൊഴിച്ചതിന് പെരിന്തല്‍മണ്ണയില്‍ രണ്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച രാക്ഷസിയായ മാതാവിനേയും കുറിച്ച് വായിക്കുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയും.
ഹൃദയമില്ലാതെ ജീവിക്കുകയാണോ മലയാളി എന്ന സംശയം ഉയരും. മനസാക്ഷി മലയാളിക്ക് അന്യമായോ എന്ന് അത്ഭുതപ്പെടും. ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍ ശിഥിലമാകുന്ന കറുത്ത കാലത്ത് ക്ഷമിക്കാനുള്ള കരുത്ത് മാതാപിതാക്കളുടെ മുഖമുദ്രയാവട്ടെ.


കുഞ്ഞുങ്ങളെ മാപ്പ്


ഓരോ കുഞ്ഞും ഒരു പ്രതീക്ഷയാണ്. നാളെയുടെ വാഗ്ദാനമാണ്. ഭൂമിയിലെ പ്രകാശവും സുഗന്ധവുമാണ്. പരിപാലിക്കപ്പെടേണ്ടതാണ് ഓരോ ബാല്യവും. എന്നാല്‍ ലോകവ്യാപകമായി വര്‍ഷംതോറും ഇരുപത് ലക്ഷത്തിലധികം കുട്ടികള്‍ വിവിധതരത്തിലുള്ള പീഢനങ്ങള്‍ക്കിരയാവുന്നു.
വികസിത രാജ്യങ്ങളില്‍ പണത്തിന്റെ ധൂര്‍ത്തും കുടുംബ
ബന്ധങ്ങളിലെ ശൈഥില്യങ്ങളും കുട്ടികളെ വ്യക്തിത്വവൈകല്യമുള്ളവരാക്കി തീര്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊടിയ പട്ടിണിയും ദാരിദ്ര്യവും ആയിരക്കണക്കിന് കുരുന്നുകളുടെ ജീവന്‍ അപഹരിക്കുന്നു.
നൈജീരിയയില്‍ തീവ്രവാദികളാല്‍ ബന്ധികളാക്കപ്പെട്ടത് പെണ്‍കുട്ടികളായിരുന്നെങ്കില്‍ സിറിയയില്‍ രാസാക്രമണത്തില്‍ കൊന്നൊടുക്കപ്പെട്ടത് പിഞ്ചുപൈതങ്ങളായിരുന്നു. ഗാസയിലും ഇറാഖിലും കൊലചെയ്യപ്പെട്ട ബാല്യങ്ങള്‍ക്ക് കണക്കില്ല. ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലും അഭ്യന്തരകലാപങ്ങള്‍ വെടിവച്ചിട്ടത് എത്രയെത്ര കുരുന്നുമോഹങ്ങളാണ്. പാക്കിസ്ഥാനിലെ പെഷവാറില്‍ കുട്ടികള്‍ പിടഞ്ഞുവീണത് ലോക മനസാക്ഷിയുടെ മുമ്പിലാണ്. ഞങ്ങളെ കൊല്ലല്ലെ എന്ന ആ കുരുന്നു തേങ്ങലുകള്‍ ഭൂമിയില്‍ മനുഷ്യത്വം അവശേഷിക്കുന്ന ഓരോ ഹൃദയത്തെയും മുറിവേല്‍പ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങളെ, ഞങ്ങള്‍ക്ക് മാപ്പ് തരിക. നിങ്ങള്‍ നിഷ്‌കളങ്കരായിരുന്നു. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കാലത്തിനും മായ്ക്കാനാവാത്ത കളങ്കമായി നിങ്ങളുടെ ചോരപ്പാടുകള്‍ ഞങ്ങളെ എക്കാലവും വേട്ടയായിക്കൊണ്ടിരിക്കും.

കുട്ടികളോട് എങ്ങനെ
പെരുമാറണം


പരസ്പരം സ്‌നേഹിക്കാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌നേഹിക്കാനോ അവരില്‍ സുരക്ഷിതത്വബോധം ജനിപ്പിക്കാനോ കഴിയില്ല. കുട്ടിക്ക് വേണ്ടത് ഉപാധിയില്ലാത്ത സ്‌നേഹമാണ്. ചെറുപ്രായത്തില്‍ രക്ഷിതാക്കളുമായാണ് കുട്ടികള്‍ കൂടുതല്‍ ഇടപഴകുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ഓരോ പ്രവൃത്തിയും പെരുമാറ്റവും നോട്ടവും പുഞ്ചിരിയും തലോടലും സ്‌നേഹത്തിന്റെ കുളിര്‍മ്മയുള്ള ഭാവങ്ങളും വഴി അവരുടെ ഓരോ നിമിഷവും സദ്പ്രവൃത്തികളും സദ് വികാരങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും കണ്ട്, അനുഭവിച്ച് അനുകരിച്ച്, അറിഞ്ഞ് കുട്ടി വളരണം.
മാത്രമല്ല നമ്മുടെ ജീവിതത്തിലൂടെ നാം അവര്‍ക്ക് സജീവമായ മാതൃകയാവണം. നമ്മുടെ സത്യസന്ധത, ആത്മാര്‍ഥത, സ്‌നേഹം, സഹാനുഭൂതി, ആദര്‍ശനിഷ്ഠ, ശാന്തമായ പെരുമാറ്റം, മനോനിയന്ത്രണം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, സഹകരണം ഇവയൊക്കെ കുട്ടി മനസിലാക്കും. അനുകരിക്കും. പഠിക്കും. സ്വന്തമാക്കും. മറിച്ചാണ് പെരുമാറ്റമെങ്കിലോ? വാക്കുകളില്‍ പൊട്ടിത്തെറി, അനിയന്ത്രിതമായ വികാരവിസ്‌ഫോടനം, ദേഷ്യം, വഴക്കുണ്ടാക്കല്‍, കലിതുള്ളല്‍, കളവുപറയല്‍, അറുപ്പ്, വെറുപ്പ്, പുച്ഛം, അവഗണന, അതിമോഹം, ചതി, സ്വാര്‍ത്ഥത, ക്രൂരത ഇതുപോലെയുള്ള വിവിധതരം മോശമായ പ്രതികരണങ്ങള്‍ കുട്ടി കണ്ടെത്തും.അനുകരിക്കും. സ്വന്തമാക്കും.
കുട്ടിപോലുമറിയാതെ കുട്ടിയുടെ ചിന്തയും പെരുമാറ്റവും പ്രവൃത്തിയും ദുഷിക്കും. അവന്റെ വ്യക്തിത്വം വികലമാകും. പുഞ്ചിരിക്കേണ്ട കുട്ടി പൊട്ടിത്തെറിക്കും. സ്‌നേഹിക്കേണ്ട കുട്ടി വെറുക്കും. കൂട്ടംകൂടി നടക്കേണ്ട കുട്ടി കൂട്ടംതെറ്റും. കൂട്ടുകാരുണ്ടാകേണ്ട കുട്ടിക്ക് ശത്രുക്കള്‍ ഉണ്ടാകും. എന്നാല്‍ സത്യത്തില്‍ രക്ഷിതാക്കളെ അനുകരിക്കുക മാത്രമാണ് ഇവിടെ കുട്ടി ചെയ്തതെന്നോര്‍ക്കണം.


ഉള്ളിലെ നിരാശയാണ് കുട്ടിയെ കോപാകുലനാക്കുന്നതും കലാപകാരിയാക്കുന്നതും. അവന്റെ നിരാശ കഴിയുന്നതും ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
നിസാര കാര്യങ്ങള്‍ക്കുപോലും നിയന്ത്രണവും വിലക്കുമായി സദാ കാര്‍ക്കശ്യത്തോടെ പെരുമാറരുത.്
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ മുതിര്‍ന്നവര്‍ തയാറാകാത്തതും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ താല്‍പര്യമെടുക്കാത്തതും അവരെ വളരെയേറെ വേദനിപ്പിക്കും.
കുട്ടിയുടെ ദുശ്ശീലത്തെക്കുറിച്ച് ഒരിക്കലും മറ്റുള്ളവരുടെ മുമ്പില്‍വച്ചു പറയരുത്.
അവന്‍ മോശക്കാരനാണെന്ന് അവന്‍ കേള്‍ക്കേ വീട്ടിനകത്തോ പുറത്തോ മാറ്റാരോടും പറയരുത്. വിമര്‍ശനം ഗുണം ചെയ്യില്ല.
കുട്ടിയുടെ ചെറിയ പ്രവൃത്തികള്‍ക്കു വലിയ പ്രാധാന്യം കല്‍പിക്കരുത്.
അടിക്കാനോ ഭീഷണിപ്പെടുത്താനോ പിടിച്ചുനിര്‍ത്തി ശിക്ഷിക്കാനോ ശ്രമിക്കരുത്.

കുട്ടിയുടെ മനസിനെ വ്രണപ്പെടുത്തുന്ന ചോദ്യങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, കണ്ടെത്തലുകള്‍ ഇവയൊന്നും അപരിചിതര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇവരുടെ മുന്നില്‍വച്ചുണ്ടാവരുത്.
കുട്ടികളോട് കയര്‍ത്തു സംസാരിക്കരുത്. അങ്ങനെ സംസാരിക്കുന്നതിലൂടെ ചെയ്ത തെറ്റ് അവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരും. മാത്രമല്ല ദേഷ്യപ്പെടല്‍ കുട്ടി ഒരു മാതൃകയായി സ്വീകരിക്കാനും ഇടയുണ്ട്.
കുട്ടികളുടെ യുക്തിസഹമല്ലാത്ത വാദപ്രതിവാദങ്ങള്‍ രസിച്ച് ചിരിച്ചു തള്ളിക്കളയുക.
എത്ര ചെറിയ കുട്ടിയാണെങ്കിലും താരതമ്യം ചെയ്താല്‍ അവനു സഹിക്കാനാവില്ല.
പറയുന്ന വാക്കുകള്‍ സൂക്ഷ്മതയോടെ പറഞ്ഞില്ലെങ്കില്‍ കലഹവും കലാപവും വീടുകളില്‍ പൊട്ടിപ്പുറപ്പെടും.
മക്കളെ ശപിക്കരുത്. ആ ശാപവാക്കുകള്‍ കുട്ടിയില്‍ ഫലിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യും.
ഫലംചെയ്യും അനുഭവങ്ങള്‍

അനുഭവങ്ങള്‍ ഉപദേശത്തേക്കാള്‍ ഫലം ചെയ്യും. അതിനാല്‍ നല്ല അനുഭവങ്ങള്‍ നല്‍കാന്‍ കഴിയണം. രണ്ടായിരത്തി ഇരുപതോളം കുടുംബങ്ങളില്‍ നാലു വയസിനും പതിനാലു വയസിനും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി ആല്‍ഡ്രിയ ഹാസന്‍ ഒരു ഗവേഷണം നടത്തി. പിതാക്കളുടെ തല്ലും കുത്തും ചീത്തവിളികളും കേട്ട് ജീവിക്കേണ്ടിവരുന്ന അമ്മമാരെ കണ്ടു വളരുന്ന കുട്ടി ആക്രമണത്തിന്റെ വഴി തേടുന്നവരാണ്.

മാനസികാരോഗ്യം വളരെ കുറവായിരിക്കും ഇത്തരം കുട്ടികള്‍ക്ക്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളെ സ്വാധീനിക്കുന്നു. ഭര്‍ത്താവില്‍ നിന്നു സ്ഥിരമായി കിട്ടുന്ന പീഢനം മക്കളോടുള്ള മാതാവിന്റെ സമീപനത്തെ സ്വാധീനിക്കുന്നു.


വിക്രിയക്കുട്ടി

1. ഹൈപ്പര്‍ കൈനറ്റിക് ഡിസോഡര്‍

ചില കുട്ടികള്‍ നടന്നു തുടങ്ങുന്ന പ്രായത്തില്‍ത്തന്നെ അമിത വികൃതിയും അക്രമണങ്ങളും കാണിക്കാറുണ്ട്. സ്‌കൂളില്‍ സഹപാഠികളെ ഉപദ്രവിക്കുക, ക്ലാസില്‍ അശ്രദ്ധ, ആഗ്രഹങ്ങള്‍ നടന്നില്ലെങ്കില്‍ അമിതദേഷ്യം പ്രകടിപ്പിക്കുക എന്നിവയൊക്കെ ഇവരില്‍ പ്രകടമായിരിക്കും. ഇങ്ങനെ സ്‌കൂളിലും വീട്ടിലും ഒരുപോലെ തന്നെ അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഹൈപ്പര്‍കൈനറ്റിക് ഡിസോഡര്‍ ഒ്യുലൃ ഗശിലശേര ഉശീെൃറലൃ) എന്ന പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

2.കണ്‍ഡക്ട് ഡിസോഡര്‍

ചെറിയപ്രായം മുതല്‍തന്നെ മോഷണം, കളവു പറയുക തുടങ്ങി മറ്റുള്ള കുട്ടികളെയും മൃഗങ്ങളെയും ഉപദ്രവിക്കുക തുടങ്ങിയ പ്രവൃത്തികള്‍ നിരന്തരമായി ചെയ്യുന്ന ചില കുട്ടികളുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഇവര്‍ ദേഷ്യം തീരുന്നതുവരെ വളരെ അപകരകരമായ രീതിയില്‍ മറ്റുള്ളവരെ മര്‍ദിച്ചെന്നിരിക്കും. വൈരാഗ്യം ദീര്‍ഘനാള്‍ മനസില്‍ വച്ചുകൊണ്ടിരുന്ന് തരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കുന്ന ശീലവും ഇവര്‍ക്കുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ സ്വഭാവത്തിന് കണ്‍ഡക്ട് ഡിസോഡര്‍ (ഇീിറൗര േഉശീെൃറലൃ) എന്ന് പറയുന്നു.

3.ഒപ്പോസിഷണല്‍ ഡെഫിയന്റ് ഡിസോഡര്‍

വീട്ടില്‍ മാത്രം നിരന്തരം പ്രശ്‌നമുണ്ടാക്കുകയും എന്നാല്‍ സ്‌കൂളിലും മറ്റ് പൊതുസ്ഥലങ്ങളിലും തികച്ചും മാന്യമായി പെരുമാറുകയും ചെയ്യുന്ന ചില കുട്ടികളുണ്ട്. നാട്ടുകാരുടെയും അധ്യാപകരുടെയും അഭിപ്രായത്തില്‍ നല്ല കുട്ടി കളായ ഇവര്‍ മാതാപിതാക്കളോട് സ്ഥിരമായി ദേഷ്യം പ്രകടിപ്പിക്കും. കുട്ടികളെ വളര്‍ത്തുന്നതില്‍ വന്ന പാകപ്പിഴകള്‍ കൊണ്ടുണ്ടാകുന്ന ഈ നിഷേധസ്വഭാവത്തെ ഒപ്പോസിഷണല്‍ ഡെഫിയന്റ് ഡിസോഡര്‍(ഛുുീശെശേീിമഹ ഉലളശലി േഉശീെൃറലൃ) എന്നാണ് വിളിക്കുന്നത്.

4.ഇന്റര്‍മിറ്റന്റ് എക്‌സ്‌പ്ലോസീവ് ഡിസോഡര്‍

മേല്‍പറഞ്ഞ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ പെട്ടെന്ന് ദേഷ്യപ്പെടുന്ന അപൂര്‍വം ചില കുട്ടികളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തലയിലും കൈകാലുകളിലും ഒരു തരിപ്പ് അനുഭവപ്പെട്ടതിനെതുടര്‍ന്ന് പെട്ടെന്നു ക്ഷോഭിക്കുന്ന ഇവര്‍, ആ സമയത്ത് എന്ത് അക്രമവും കാണിക്കും. നിമിഷങ്ങള്‍ക്കകം ഇവരുടെ ക്ഷോഭം അലിഞ്ഞുതീരുകയും തുടര്‍ന്ന് ഇവര്‍ക്ക് വല്ലാത്ത ഒരു സമാധാനമുണ്ടാവുകയും ചെയ്യും. ദേഷ്യം വരുന്ന സ്വഭാവത്തെക്കുറിച്ച് കുറ്റബോധമുണ്ടെങ്കിലും ഇവര്‍ക്കതു നിയന്ത്രിക്കാന്‍ കഴിയാറില്ല. മറ്റു സമയങ്ങളിലെല്ലാം തികച്ചും ശാന്തരായ ഇവര്‍ക്ക് ഇന്റര്‍മിറ്റന്റ് എക്‌സ്‌പ്ലോസീസ് ഡിസോഡര്‍
(കിലേൃാശേേലി േഋഃുഹീശെ്‌ല ഉശീെൃറലൃ) എന്ന പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.
ദേഷ്യം ചികിത്സിക്കാം


കൗമാരക്കാരായ കുട്ടികളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ബൗദ്ധികപെരുമാറ്റ ചികിത്സാരീതികള്‍ പ്രയോജനപ്പെടും. ചിന്താഗതികളിലെ വൈകല്യങ്ങളില്‍ ഉചിതമായ മാറ്റമുണ്ടാക്കി, അതുവഴി ദേഷ്യപ്രകടനം കുറച്ചുകൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റെയ്മണ്ട് നൊവാക്കോ വികസിപ്പിച്ചെടുത്ത ആംഗര്‍ കണ്‍ട്രോള്‍ തെറാപ്പി (അിഴലൃ ഇീിൃേീഹ ഠവലൃമു്യ) ഈ മാതൃകയിലധിഷ്ഠിതമായ മനശാസ്ത്ര ചികിത്സയാണ്. ബൗദ്ധിക തയാറെടുപ്പ് (ഇീഴിശശേ്‌ല ജൃലുൃമശേീി), സാമര്‍ഥ്യ വികസനം (ടസശഹഹ അരൂൗശശെശേീി), പ്രാവര്‍ത്തികമാക്കല്‍ (അുുഹശരമശേീി) എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ദേഷ്യനിയന്ത്രണചികിത്സ പുരോഗമിക്കുന്നത്.
എന്നാല്‍ പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ ചികിത്സ കൊണ്ട് പ്രയോജനം ലഭിക്കാന്‍ സാധ്യത കുറവാണ്. കാര്യകാരണംസഹിതം സാഹചര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയാതെപോകുന്നതാണ് ഇതിന് കാരണം.


ദേഷ്യം നിയന്ത്രിക്കാന്‍

പൊട്ടിത്തെറിക്ക് നിമിത്തമാകുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയെന്നതിന് താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

1. ശ്രദ്ധമാറ്റുക (ഉശേെമിരല)
ദേഷ്യമുണ്ടാക്കുന്ന കാരണങ്ങളില്‍നിന്ന് എത്രയും വേഗം അകന്നുപോവുക. എനിക്കിത് കേള്‍ക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞു വേഗം ആ സംഭാഷണം അവസാനിപ്പിച്ച് അവിടെനിന്നു പോകുക.

2. ശ്വാസം നീട്ടി വലിക്കുക (ഉലലു ആൃലമവേശിഴ )
ശ്വാസം ശക്തിയായി ഉള്ളിലേക്കു വലിച്ച ശേഷം സാവധാനം പുറത്തേക്കു വിടുക. പത്തു തവണ വീതം, രണ്ടു നേരം ഇതാവര്‍ത്തിക്കുക.

3. വെള്ളം കുടിക്കുക (ഉൃശിസ ണമലേൃ)
ദേഷ്യം വരുമ്പോള്‍തന്നെ രണ്ട് ഗ്ലാസ് നിറയെ വെള്ളം കുടിക്കുന്നത് ദേഷ്യം തണുപ്പിക്കാന്‍ സഹായിക്കും.

4. ചര്‍ച്ച ചെയ്തു പ്രതികരണം വൈകിപ്പിക്കുക (ഉശരൌലൈറ മിറ ഉലഹമ്യ ഞലമരശേീി)
ദേഷ്യം വരുമ്പോള്‍ സുഹൃത്തുക്കളോട് കാര്യം ചര്‍ച്ച ചെയ്യുക. സാഹചര്യങ്ങള്‍ വിശകലനം ചെയ്തശേഷം മാത്രം പ്രതികരിക്കുക. ദേഷ്യം വന്നിരിക്കുമ്പോഴുള്ള പ്രതികരണം ബുദ്ധിശൂന്യമായ പ്രതികരണമാകാനാണ് സാധ്യത. എന്നാല്‍ അല്‍പം സാവകാശത്തോടെ ആലോചിച്ച് നടത്തുന്ന പ്രതികരണം യുക്തിസഹമാകാന്‍ സാധ്യത കൂടുതലാണ്.
ഉ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന അഞ്ച് മാര്‍ഗങ്ങളായതു കൊണ്ടാണ് മേല്‍പറഞ്ഞ മാര്‍ഗങ്ങളെ ( എശ്‌ല ഉ')െ എന്നു പറയുന്നത്.

വിട്ടുവീഴ്ചയുടെ പ്രവാചക മാതൃക

വിട്ടുവീഴ്ച വലിയൊരനുഗ്രഹമാണ്. ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ച കാര്യമാണത്. മക്കാവിജയം നബി (സ) യുടെ ജീവിതത്തിലെ തുല്യതയില്ലാത്ത സംഭവമായിരുന്നു. തന്നെയും അനുയായികളെയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കി നാടും വീടും ഇറക്കിവിട്ട ശത്രുക്കള്‍ക്ക് പ്രവാചകന്‍ മാപ്പു നല്‍കി. വേണമെങ്കില്‍ പ്രതികാരം ചെയ്യാന്‍ സര്‍വ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും തിരിച്ചൊന്നും ചെയ്തില്ല. പകരം അവര്‍ക്കു മാപ്പു നല്‍കുകയാണ് ചെയ്തത്. അതുപോലെ ഖൈബറില്‍നിന്നു വിജയശ്രീലാളിതനായി മടങ്ങിവരികയായിരുന്നു നബി (സ) യും കൂട്ടരും. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ജൂതരോഷം ആളിക്കത്തുന്ന വേളയിലായിരുന്നു അത്. തിരുനബി (സ)യെ വധിക്കാന്‍ അവര്‍ പല ശ്രമവും നടത്തി. എല്ലാം വിഫലമായി. സല്ലാമുബ്‌നു മുശ്കം എന്ന ജൂതനേതാവിന്റെ ഭാര്യ വിഷം കലര്‍ത്തിയ ആട്ടിറച്ചി നബി (സ)ക്ക് സമ്മാനിച്ചു. തിരുനബി സ്വഹാബത്തിനെ വിളിച്ചുകൂട്ടി അത് ഭക്ഷിക്കാനൊരുങ്ങുകയായിരുന്നു. ഒരു കഷണമെടുത്ത് നബി(സ) വായിലിട്ടു. മാംസം വിഷലിപ്തമാണെന്ന് തിരുനബി തിരിച്ചറിഞ്ഞു. ഒടുവില്‍ അവളെ ഹാജരാക്കി വിചാരണ നടത്തി. അവള്‍ കുറ്റം സമ്മതിച്ചു. പക്ഷെ നബി (സ) അവള്‍ക്ക് മാപ്പുനല്‍കി. ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ഷമിക്കേണ്ടത് പ്രഥമഘട്ടത്തില്‍ തന്നെയാണെന്നും അതാണ് യഥാര്‍ഥ ക്ഷമ എന്നും ഉദ്‌ബോധിപ്പിച്ചു. നിങ്ങള്‍ വിട്ടുവീഴ്ച മുറുകെപ്പിടിക്കുക, നന്‍മ കല്‍പിക്കുക, അവിവേകികളില്‍നിന്നു തിരിഞ്ഞുകളയുക(വി: ഖുര്‍ആന്‍)


പുഞ്ചിരി രക്ഷിച്ച ജീവന്‍

ഗൗതമബുദ്ധന്‍ ജീവിതത്തില്‍ അസാധാരണനായ ഒരു മനുഷ്യനെ കുണ്ടുമുട്ടി. അദ്ദേഹം 999 പേരെ വധിക്കുകയും 1000 പേരെ കൊലപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകുയും ചെയ്ത ആളായിരുന്നു. അംഗുലീമാലന്‍ എന്ന പേരിലാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. വിരലുകളെക്കൊണ്ടുള്ള മാലയണിഞ്ഞവന്‍ എന്നാണതിന്റെ അര്‍ഥം. അയാളൊരുവനെ വധിച്ചാല്‍ അപ്പോള്‍ത്തന്നെ അയാളുടെ വിരലുകള്‍ മുറിച്ചെടുത്ത് തന്റെ മാലയില്‍ കോര്‍ക്കും. അങ്ങനെ അവസാനത്തെയാളെ കൊലചെയ്യാനായി ബുദ്ധനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
സമീപത്തുള്ള ഗ്രാമത്തില്‍ നിന്നു പ്രബോധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ബുദ്ധന് നേരെ അംഗലീമാലന്‍ അട്ടഹസിച്ചു
നില്‍ക്കവിടെ...ഞാനൊരു കൊലപാതകിയാണ്. അതു നിനക്കറിയില്ലെന്ന് തോന്നുന്നു. ആയിരം പേരെ കൊല്ലുമെന്നു ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇനി ഒരാള്‍ കൂടി വേണം- അതു നീയാണ്.
ബുദ്ധന്‍ പുഞ്ചിരി തൂകിക്കൊണ്ട് അയാളെ തണുപ്പിക്കുന്ന രീതിയില്‍ നോക്കി. അംഗുലിമാലന്‍ വീണ്ടും അലറി. നീ വളരെ സുന്ദരനായി കാണപ്പെടുന്നു. നിന്റെ കണ്ണുകള്‍ എന്നോട് സ്‌നേഹമുള്ളതായി പറയുന്നു പക്ഷെ, നിന്നെ ഞാന്‍ കൊല്ലും. ബുദ്ധന്‍ പറഞ്ഞു: പിറന്നതൊക്കെയും മരിക്കും. ഞാനിന്നല്ലെങ്കില്‍ നാളെ മരിക്കേണ്ടവനാണ്. അത് നിന്റെ കൈകൊണ്ടാവുന്നതില്‍ എനിക്ക് വിഷമമില്ല. അംഗുലിമാലനാവട്ടെ ഏറ്റവും സുന്ദരനായ, ഒരു പ്രാണിയെപ്പോലും നോവിക്കാത്തവനായ, പൂര്‍ണ ഭയരഹിതനായ ഒരു യഥാര്‍ഥ മനുഷ്യനെ ആദ്യമായി കാണുകയാണ്. അയാള്‍ ബുദ്ധന്റെ പാദങ്ങളില്‍ വീണു, പരിവര്‍ത്തിതനായി.

സുന്ദരമായ കോപം


ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളത്തത്തോട് മാനിഷാദ എന്നാണ് വാല്‍മീകി പറഞ്ഞത്. അതൊരു കോപമായിരുന്നു. പക്ഷെ, ആ കോപം കവിയെ ഭ്രാന്തനോ അന്ധനോ ആക്കി മാറ്റിയില്ല. അദ്ദേഹത്തിന്റെ പ്രജ്ഞ വേരറ്റില്ല. കവി കലി ബാധിച്ചവനായില്ല. ഗാന്ധിജിയുടെ നിസഹകരണ സമരം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള കോപപ്രകടനമായിരുന്നു. ഇവിടെയെല്ലാം നാം കാണുന്നത് കോപം മഹാന്‍മാരെ കീഴടക്കുന്നില്ല എന്നതാണ്. കോപം നല്‍കുന്ന ഊര്‍ജ്ജത്തെ സമൂഹമാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രേരണാശക്തിയാക്കിയവരാണ് അവര്‍.
കോപത്തെ വെറുപ്പാക്കി മാറ്റാതിരിക്കാന്‍ നാം ശീലിക്കേണ്ടതുണ്ട്. കോപത്തെ കര്‍മ്മോത്സുകതയാക്കുമ്പോള്‍ നമുക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കുന്നു. നമ്മുടെ ആത്മശക്തി വളരുന്നു. കോപത്തെ അങ്ങനെയാക്കി മാറ്റുമ്പോള്‍ മാത്രമെ അത് സുന്ദരമായി മാറുന്നുള്ളു എന്നതാണ് വാസ്തവം.

ശത്രുവിനെ മിത്രമാക്കുക

ശത്രു ഉണ്ടെന്ന തോന്നല്‍ മാത്രം മതി നമ്മുടെ മനസമാധാനം കളയാന്‍. അപ്പോള്‍ നമ്മുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഏറിയ പങ്കും ആ ശത്രുവിനു വേണ്ടി മാറ്റിവയ്ക്കുന്നു. ഇഷ്ടപ്പെടുന്നവരേക്കാള്‍ നമ്മള്‍ കൂടുതല്‍ ഓര്‍മിക്കുക ശത്രുക്കളെയാണ്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അവര്‍ നമ്മെ വേട്ടയാടുന്നു. യഥാര്‍ഥത്തില്‍ ശത്രു ഉണ്ടാവുക എന്നതു വലിയ ശിക്ഷ തന്നെയാണ്. ശത്രുവിനെ വശത്താക്കാന്‍ നമ്മുടെ കോപത്തിനു കഴിയണം. ബൈബിളില്‍ ഒരു വചനം കാണാം. നീ നിന്റെ ശത്രുവിനെപോലും സ്‌നേഹിക്കുക. ശത്രുവിനെ സ്‌നേഹിക്കുക എന്ന ആശയം മഹത്തരമാണ്. ചിലര്‍ കൃത്രിമമായി സ്‌നേഹിക്കാറുമുണ്ട്. ചിരിച്ചുകളിച്ചു വര്‍ത്തമാനം പറയുമ്പോഴും ഉള്ളിലൊരു അകലം സൂക്ഷിക്കുന്നവര്‍ ഏകാന്തപഥികരാണ്. അവര്‍ ഒറ്റയ്ക്കിരുന്ന് കോപിക്കുന്നവരാകുന്നു. വെറുപ്പ് ഉള്ളില്‍ ഒളിപ്പിച്ചുവച്ച് നയതന്ത്രം കാണിക്കുന്നത് വഞ്ചനയാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ സ്‌നേഹത്തിന്റെ കുളിര്‍മ അവന്‍ മനസിലാക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമുക്ക് വേണം. നിങ്ങളുടെ കോപം ആ ക്ഷമ ശീലിക്കാനുള്ള കരുത്ത് പകരട്ടെ. അപ്പോള്‍ ശത്രുപോലും നമുക്ക് മിത്രമാവും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago