ചീഫ് സെക്രട്ടറി ടോം ജോസ് പടിയിറങ്ങി
ബിശ്വാസ് മേത്ത നാളെ ചുമതലയേല്‍ക്കും
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പടിയിറങ്ങി. 36 വര്‍ഷത്തെ ഔദ്യോഗിക സേവനത്തില്‍ നിന്ന് ടോം ജോസ് ഇന്നാണ് ഔദ്യോഗികമായി വിരമിക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ യാത്രയയപ്പ് നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിമാരും മാത്രമാണ് സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്‍െ മനസ് മനസിലാക്കി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ടോം ജോസെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് തടസമാകുന്നു എന്ന് കരുതുന്ന പുതിയ തലമുറയിലെ സിവില്‍ സര്‍വിസുകാര്‍ ടോം ജോസില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത നാളെ രാവിലെ 10ന് ചുമതലയേല്‍ക്കും ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലിസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും. ജലവിഭവം, തൊഴില്‍, എക്‌സൈസ് വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണു ടോം ജോസ് ചീഫ് സെക്രട്ടറി പദവിയില്‍ എത്തിയത്. പാലാ വള്ളിച്ചിറ സ്വദേശിയായ ഇദ്ദേഹം 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."