ഡല്‍ഹി കാപിറ്റല്‍സ്
ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍
കോച്ച്: റിക്കി പോണ്ടിങ്
അഡൈ്വസര്‍: സൗരവ് ഗാംഗുലി
കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്ന ടീം ഇത്തവണ പുതിയ പേരില്‍ മാത്രമല്ല രൂപവ്യത്യാസവും നടത്തിയാണ് ഐ.പി.എല്ലിനെത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സെന്നാണ് ടീമിന്റെ പുതിയ പേര്. 2012ല്‍ മൂന്നാം സ്ഥാനത്തെത്തിയതല്ലാതെ ഡല്‍ഹിക്ക് ഐ.പി.എല്ലില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പേര് മാറിയതോടെ ദൗര്‍ഭാഗ്യവും തങ്ങളെ വിട്ടുപോവുമെന്ന ശുഭപ്രതീക്ഷയിലാണ് ഇതുവരെ ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ഡല്‍ഹി. ഇത്തവണ ലേലത്തില്‍ ഒരുപിടി മികച്ച കളിക്കാരെ സ്വന്തമാക്കാനായത് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
മികച്ച യുവ താരങ്ങളുടെ സാന്നിധ്യം ഡല്‍ഹിക്ക് ഇത്തവണ കൂടുതല്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ശ്രേയസ് അയ്യറിന്റെ നേതൃത്വത്തിലിറങ്ങുന്ന ഡല്‍ഹി ഇത്തവണ ഐ.പി.എല്ലില്‍ ഒരു തിരുത്തിക്കുറിക്കല്‍ നടത്താനുറച്ചാണെത്തിയത്. മുന്‍ സണ്‍റൈസേഴ്‌സ് താരം ശിഖര്‍ ധവാന്റെ വരവ് ഡല്‍ഹിയുടെ ഓപ്പണിങിന് കരുത്തേകും.
കരുത്ത്
ബാറ്റിങ്ങില്‍ മികച്ച താരനിരയുമായാണ് ഡല്‍ഹിയുടെ വരവ്. പൃഥി ഷാ, കോളിന്‍ മണ്‍റോ, കോളിന്‍ ഇന്‍ഗ്രാം, കീമോ പോള്‍, ഹനുമ വിഹാരി, വെടിക്കട്ട് വീരന്‍ ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഡല്‍ഹിയുടെ ബാറ്റിങ് കരുത്ത്. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയും അക്‌സര്‍ പട്ടേലും ഡല്‍ഹിയുടെ തുരുപ്പ് ചീട്ടുകളാണ്.
കഗിസോ റബാഡ, ഇഷാന്ത് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ലാമിച്ചാനെ എന്നിവരടങ്ങിയ ബൗളിങ് നിരയും ഡല്‍ഹിയെ കൂടുതല്‍ അപകടകാരികളാക്കുന്നു. എന്നാലും ഇത്തവണ കിരീടം നേടണമെങ്കില്‍ ഡല്‍ഹി നല്ല വിയര്‍പ്പൊഴുക്കേണ്ടി വരും.
ടീം
ശ്രേയസ് അയ്യര്‍, കോളിന്‍ മണ്‍റോ, പൃഥി ഷാ, ശിഖര്‍ ധവാന്‍, കോളിന്‍ ഇന്‍ഗ്രാം, മന്‍ജോത് കള്‍റ, ക്രിസ് മോറിസ്, റൂതെര്‍ഫോര്‍ഡ്, കീമോ പോള്‍, ഹര്‍ഷല്‍ പട്ടേല്‍, ഹനുമ വിഹാരി, അക്‌സര്‍ പട്ടേല്‍, ജലജ് സക്‌സേന, രാഹുല്‍ തെവാട്ടിയ, ഋഷഭ് പന്ത്, അങ്കുഷ് ബൈന്‍സ്, സന്ദീപ് ലാമിച്ചാനെ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, അമിത് മിശ്ര, കഗിസോ റബാഡ, ഇഷാന്ത് ശര്‍മ, നാഥു സിങ്, ബന്ദാരു അയ്യപ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."