
ജലമര്‍മരം
ഒരാഴ്ചയില്‍ കൂടുതല്‍ മനുഷ്യനു ജലമില്ലാതെ ജീവിക്കാനാവില്ല. എന്നാല്‍ പ്രതിദിനം മലിനമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയിലെ ജല സ്രോതസുകള്‍. വ്യവസായ ശാലകള്‍ തള്ളുന്ന മാലിന്യങ്ങള്‍ നമ്മുടെ ജലശേഖരണങ്ങളില്‍ ധാരാളമുണ്ട്. രാസമാലിന്യങ്ങളടങ്ങിയ ജലത്തിന്റെ ഉപയോഗം മാരകമായ അനേകം രോഗങ്ങള്‍ക്കു കാരണമാകും.
ജലമലിനീകരണം
നാം ഇന്നു നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ജലമലിനീകരണം. ജലം മികച്ചൊരു ലായകമാണ്. അതിനാല്‍ തന്നെജലം പല പദാര്‍ഥങ്ങളേയും ലയിപ്പിക്കുന്നു. ഇതുതന്നെ ജലം മലിനമാകാന്‍ കാരണമാകുന്നു. ആധുനിക മനുഷ്യര്‍ രാസവസ്തുക്കളും കീടനാശിനികളും ധാരാളമായി ഉപയോഗിക്കുന്നത് ജലമലിനീകരണ സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്ത് ഓരോ വര്‍ഷവും 3,575,000 ജനങ്ങള്‍ മലിനജലം കുടിക്കുന്നതുമൂലമുള്ള രോഗത്താല്‍ മരണമടയുന്നുണ്ട്.
ജലം വേണം ശരീരത്തിനും
നമ്മുടെ ശരീരത്തിന് എപ്പോഴും ജലം വേണം. ജലമില്ലെങ്കില്‍ കണ്ണീര് ഗ്രന്ഥി, കിഡ്നി, ഉമിനീര് ഗ്രന്ഥി, വിയര്‍പ്പു ഗ്രന്ഥി എന്നിവയുടെ താളം തെറ്റിയതു തന്നെ. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനം കുറയുമ്പോള്‍ തന്നെ ശരീരം സിഗ്നല്‍ തരും. അതാണ് ദാഹം.
ഘനജലം
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍. ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് ഘനജലം-ഹൈഡ്രജന്‍ ഓക്സിജനുമായി പ്രവര്‍ത്തിച്ച് ജലമുണ്ടാകുന്നതുപോലെ ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന ജലം. ആണവ നിലയങ്ങളില്‍ ഇത് ഉപയോഗിക്കുന്നു.
ജലകാഠിന്യം
ജലത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി മൃദുജലം, കഠിനജലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. കാല്‍സ്യം, മഗ്നീഷ്യം ലവണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് കഠിനജലം. ഇവയൊട്ടുമില്ലാത്ത ജലമാണ് മൃദുല ജലം. കഠിനജലത്തിലെ ലവണങ്ങളെ നീക്കം ചെയ്താല്‍ മൃദുജലമായി. തീ കെടുത്താനും കൃഷി ആവശ്യങ്ങള്‍ക്കും കുടിക്കാനും മൃദുല ജലത്തേക്കാള്‍ അനുയോജ്യം കഠിനജലമാണ്. എന്നാല്‍ അലക്കാനും പാത്രം കഴുകാനും മൃദുല ജലമാണ് നല്ലത്. ജലകാഠിന്യം രണ്ടു തരത്തിലുണ്ട്. സ്ഥിര കാഠിന്യവും താല്‍ക്കാലിക കാഠിന്യവും. കാല്‍സ്യം ബൈ കാര്‍ബണേറ്റ് അടങ്ങിയ, തിളപ്പിച്ചാല്‍ മാറുന്ന കാഠിന്യമാണ് താല്‍ക്കാലിക കാഠിന്യം. കാല്‍സ്യം ക്ലോറൈഡും സോഡിയം ക്ലോറൈഡും അടങ്ങിയ, സോഡിയം കാര്‍ബണേറ്റ് ചേര്‍ത്താല്‍ മാറുന്ന കാഠിന്യമാണ് സ്ഥിര കാഠിന്യവും
സമുദ്രം
ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും സമുദ്രജലമാണ്. സമുദ്രജലത്തിലെ ജലം ശുദ്ധീകരിച്ചു കുടിവെള്ളമാക്കി മാറ്റുന്നു. ലവണാംശമില്ലാത്ത ജലമാണ് സാധാരണ ഗതിയില്‍ ശുദ്ധജലമെന്ന പേരില്‍ അറിയപ്പെടുന്നത്.
മണ്‍കൂജയിലെ ജലം
വര്‍ഷങ്ങള്‍ മുന്‍പ് കേരളത്തിലെ വീടുകളില്‍ മണ്‍കൂജയിലാണ് ജലം സൂക്ഷിച്ചിരുന്നത്. കൂജയിലെ അതിസൂക്ഷ്മമായ സുഷിരങ്ങളില്‍ കൂടി പുറത്തേക്കു വരുന്ന ജലകണിക ബാഷ്പീകരിക്കുകയും ഇതിനാവശ്യമായ ചൂട് കൂജയില്‍നിന്ന് വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മണ്‍കൂജയിലെ ജലം എപ്പോഴും തണുപ്പ് പ്രദാനം ചെയ്യും.
നെല്ലിപ്പലക
ജലത്തെ ശുദ്ധീകരിക്കുന്നതില്‍ നെല്ലിമരത്തിനു പ്രത്യേക കഴിവുണ്ട്. നമ്മുടെ പഴമക്കാര്‍ ആ കഴിവു തിരിച്ചറിഞ്ഞിരുന്നതിനാല്‍ കിണറിലെ ജലവുമായി ചേരുന്ന ഭാഗത്ത് നെല്ലിപ്പലകവയ്ക്കാറുണ്ട്. കിണറിന്റെ ചുറ്റളവിനനുസരിച്ച് നെല്ലിമരത്തില്‍ തീര്‍ക്കുന്ന വളയങ്ങളാണ് നെല്ലിപ്പലക. കൃത്യമായ വിധികളനുസരിച്ചാണ് നെല്ലിപ്പലക തയാറാക്കുന്നത്. നെല്ലിമരത്തില്‍ തന്നെ തയാറാക്കിയ നെല്ലിക്കുറ്റികളുടെ സഹായത്തോടെ ഇവ കിണറിന്റെ ഏറ്റവും അടിഭാഗത്ത് ഉറപ്പിക്കുകയാണ് ചെയ്യുക. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഇത്തരം നെല്ലിപ്പലകകള്‍ നിലനില്ക്കാറുണ്ട്. ജലശുചീകരണത്തോടൊപ്പം ജലത്തിന് ആരോഗ്യകരമായ രുചി നല്‍കാനും നെല്ലിപ്പലക സഹായിക്കും.
ജലമെന്ന ന്യൂട്രല്‍
ജലത്തിന് അസിഡിക്കോ ബേസിക്കോ ആയ സ്വഭാവഘടന ഇല്ല. ആസിഡിന്റെ സ്വഭാവമുള്ളതാണ് അസിഡിക്ക്, ക്ഷാരസ്വഭാവമുള്ളവയാണ് ബേസിക്ക്. ജലം രാസപരമായി നിര്‍വീര്യലായകമാണ്. അതായത് മുകളില്‍ പറഞ്ഞ രണ്ടു പേരുടേയും സ്വഭാവമില്ലാത്തത്. ജലസ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് പി.എച്ച് മൂല്യത്തെ നിര്‍വചിച്ചിട്ടുള്ളത്. പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍ എന്നാണ് പി.എച്ച് മൂല്യത്തിന്റെ പൂര്‍ണരൂപം. ലായനികളിലടങ്ങിയിരിക്കുന്ന അമ്ലഗുണവും (ആസിഡ്) ക്ഷാരഗുണവും(ബേസിക്) കണ്ടെത്തുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. ബേസുകളില്‍ ജലത്തില്‍ ലയിക്കുന്നവയാണ് ആല്‍ക്കലികള്‍. ജലത്തിന്റെ പി.എച്ച് മൂല്യം 7 ആണ്. ഏഴില്‍ താഴെയുള്ളവ ആസിഡായും 7 ല്‍ കൂടുതലുള്ളവ ആല്‍ക്കലിയായും നിശ്ചയിച്ചിരിക്കുന്നു. ആസിഡുകള്‍ക്കു പൊതുവേ പുളിരുചിയും ആല്‍ക്കലിക്ക് ചവര്‍പ്പുമായിരിക്കും.
ഹൈഡ്രോളജി
ജലത്തെക്കുറിച്ചു പഠിക്കാനും ശാസ്ത്ര ശാഖനിലവിലുണ്ട്- ഹൈഡ്രോളജി. ജലത്തിന്റെ ലഭ്യത, വിതരണം, ചംക്രമണം, രാസ-ഭൗതിക ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഈശാഖയിലെ പഠന വിഷയം.
കൃത്രിമ മഴ
സൂര്യാതപമേറ്റ് നീരാവിയായിമാറുന്ന ജലം തണുത്തുറഞ്ഞാണ് മഴയാകുന്നത്. ഇനി മഴമേഘം ഘനീഭവിക്കുന്നില്ലെങ്കിലോ. മഴമേഘങ്ങളില്‍ സില്‍വര്‍ അയൊഡൈഡ് പോലുള്ള കൃത്രിമ പദാര്‍ഥങ്ങള്‍ വിതറി മഴപെയ്യിക്കുന്ന രീതിയുണ്ട്. ഇനി മഴമേഘങ്ങളില്ലെങ്കില്‍ വായുവിനെ കാല്‍സ്യം ക്ലോറൈഡ്, കാല്‍സ്യം കാര്‍ബൈഡ് പോലുള്ള പദാര്‍ഥങ്ങളുപയോഗിച്ച് തണുപ്പിച്ച് മഴമേഘങ്ങളാക്കുന്ന രീതിയുമുണ്ട്.
നീരാവി
ജലം ചൂടാകുമ്പോള്‍ നീരാവിയുണ്ടാകുമല്ലോ. ചൂടായ ജലത്തേക്കാള്‍ അപകടകരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. അന്തരീക്ഷത്തിലെ നീരാവിയെ ആര്‍ദ്രത എന്നു പറയും. ആര്‍ദ്രത അളക്കുന്ന ഉപകരണമാണ് ഹൈഗ്രോമീറ്റര്‍.
വെള്ളം വേണ്ടാത്ത ജീവി
ലോകത്തുള്ള ജീവികള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുമ്പോള്‍ മാസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാന്‍ കഴിയുന്ന മൃഗത്തിന്റെ കാര്യം വിചിത്രം തന്നെ. ഒട്ടകത്തിനും ജിറാഫിനും ചിലപ്പോള്‍ മാസങ്ങളോളം വെള്ളം കുടിക്കാതിരിക്കാനാകും. എന്നാല്‍ അമേരിക്കയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് കാണുന്ന കങ്കാരു എലി ജീവിതത്തില്‍ ഒരിക്കലും വെള്ളം കുടിക്കാത്തയാളാണ്.
നീണ്ട കാത്തിരിപ്പ്
സമുദ്രജലത്തുള്ളി ബാഷ്പീകരണത്തിനു വിധേയമായി നീരാവിയായി മാറാറുണ്ടല്ലോ. ഇത് ഉപരിതലത്തിലെ ജലത്തിന്റെ കാര്യമാണ്. എന്നാല്‍ സമുദ്രത്തിലെ അടിത്തട്ടിലെ ജലത്തുള്ളിക്ക് ഏകദേശം ആയിരത്തി എണ്ണൂറ് തൊട്ട് രണ്ടായിരം വര്‍ഷമെങ്കിലും വേണം ബാഷ്പീകരണത്തിന് വിധേയമാകാന്‍. ഇനി ഇങ്ങനെ അന്തരീക്ഷത്തിലെത്തിയ നീരാവി രണ്ടാഴ്ചയോളം അന്തരീക്ഷത്തില്‍ താമസിച്ചാണ് മഴയാകുന്നത്. ഇതില്‍ ചില ജലത്തുള്ളികള്‍ ആയിരം വര്‍ഷത്തോളം മണ്ണില്‍ കുടുങ്ങിയെന്നും വരാം.
യാത്രാമാര്‍ഗം
ആദ്യത്തെ യാത്രാമാര്‍ഗമാണ് ജലം. ജലയാത്രയിലൂടെയാണ് മനുഷ്യന്‍ലോകത്തെ ഒട്ടുമിക്ക പ്രദേശങ്ങളും കണ്ടെത്തിയതും കുടിയേറ്റം നടത്തിയതും ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ത്യയിലേക്ക് വൈദേശിക ആധിപത്യം കടന്നു വന്നതും ജലമാര്‍ഗ്ഗം തന്നെ. ലോകത്തിലെ പല വാണിജ്യ കേന്ദ്രങ്ങളും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടാണ് രൂപം കൊണ്ടിട്ടുള്ളത്. ജലസാന്നിദ്ധ്യമുള്ള ഭാഗത്താണ് നാഗരിഗത രൂപം കൊണ്ടത് ആദ്യകാല മനുഷ്യര്‍ നദീ തീരങ്ങളിലായിരുന്നു.കൃഷിയും ജീവിതവും ആരംഭിച്ചത്.
ജലശേഖരണം
ഭൂമിയുടെ അടിത്തട്ടില്‍ ജലത്തിന്റെ വന്‍ശേഖരം ഇപ്പോഴുമുണ്ട്. മരുഭൂമിയുടെ അടിത്തട്ടില്‍ പോലും നിരവധി ചതുരശ്ര കിലോമീറ്ററില്‍ ജലമടങ്ങിയിട്ടുണ്ടെന്നാണു കണക്ക്. എന്നാല്‍ ഭൂഗര്‍ഗ അറയില്‍നിന്നു ലഭിക്കുന്ന ജലം പൂര്‍ണമായും ശുദ്ധമൊന്നുമല്ല. പലപ്പോഴും അവയില്‍ മാലിന്യം കലര്‍ന്നിരിക്കും. അമിതമായുള്ള ഭൂഗര്‍ഭ ജലശേഖരണം വരുംകാലങ്ങളില്‍ നാട്ടില്‍ കടുത്ത ജലക്ഷാമത്തിനു വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കുടിവെള്ളത്തിലെ ശുദ്ധീകരണ വിദ്യകള്‍
കിണറും ജലസ്രോതസുകളും ക്ലോറിനേഷന് ചെയ്യുക പതിവാണല്ലോ. ജലവിതരണത്തിന്റെ ബൃഹത് പദ്ധതികളില്‍ നിരവധി ശുചീകരണമാര്‍ഗങ്ങള്‍ക്കു ശേഷമാണ് കുടിവെള്ളം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.
സ്ക്രീനിങ്- ഖരമാലിന്യങ്ങളെ അരിച്ചുമാറ്റുന്ന ഘട്ടം
സ്റ്റോറേജ് - ജലസംഭരിണിയില്‍ കെട്ടി നിര്‍ത്തി മാലിന്യങ്ങള്‍ അടിയിക്കുന്ന ഘട്ടം.
കൊയാഗുലേഷന്‍- സ്റ്റോറേജിനു ശേഷവും അടിയാത്ത മാലിന്യങ്ങളെ ചില രാസവസ്തുക്കള്‍ ചേര്‍ത്തു കട്ടപിടിപ്പിക്കുന്ന ഘട്ടം
എയ്റേഷന്‍- ജലത്തിലെ ഓക്സിജന്റെ അളവ് നിലനിര്‍ത്താനായി റിസര്‍വോയറില്‍നിന്ന് മറ്റൊരു സംഭരണിയിലേക്കു മാറ്റുന്നു
ഫില്‍ട്രേഷന്‍- കല്ല്, മണ്ണ്, മണല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ജലമാലിന്യത്തെ അരിച്ചെടുക്കുന്നു
സ്റ്റെറിലേസേഷന്‍- ജലത്തില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാനായി ക്ലോറിന്‍ കടത്തിവിടുന്നു
ശുദ്ധീകരണത്തിലെ നാട്ടുവിദ്യ
ജല ശുദ്ധീകരണത്തിനായി നമ്മുടെ നാട്ടിലുപയോഗിക്കുന്നൊരു വിദ്യയുണ്ട്. ചരല്, മണല്‍, കരിക്കട്ട എന്നിവ നിറച്ച പാത്രങ്ങളിലൂടെ വെള്ളത്തെ കടത്തിവിടും. ഇങ്ങനെ കടത്തിവിടുന്ന ജലം അടിത്തട്ടിലെത്തുമ്പോഴേക്കും ശുദ്ധജലമായിട്ടുണ്ടാകും.
ശുദ്ധജലം
ശുദ്ധജലത്തിന്റെ മുഖ്യ ഉറവിടം മഴയാണ്.മഴ ജലം കഴിഞ്ഞേ മറ്റു ശുദ്ധജലസ്ത്രോതസ്സുകളുള്ളൂ. ഭൂമിയിലെ ജലത്തിന്റെ അളവ് ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ട്. 1400 ദശലക്ഷം ക്യൂബിക് കിലോമീറ്ററാണിത്.
ഡിസ്റ്റില്‍ഡ് വാട്ടര്‍
ആശുപത്രികളിലും വാഹനങ്ങളിലെ ബാറ്ററികളിലും ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കാറുണ്ട് . വെള്ളത്തെ തിളപ്പിച്ചാല്‍ ലഭ്യമാകുന്ന നീരാവി ശേഖരിച്ചാണ്(സ്വേദനം)ഇവ തയാറാക്കുക. മാലിന്യമുക്തമായ ജലമാണ് ഡിസ്റ്റില്‍ഡ് വാട്ടര്‍.
വിശിഷ്ട താപധാരിത
നമ്മുടെ ശരീര താപനില നിലനിര്‍ത്തുന്നതില്‍ ജലത്തിനുള്ള പങ്ക് വളരെ വലുതാണ്. ജലത്തിന്റെ വിശിഷ്ട താപധാരിത എന്ന പ്രത്യേകതയാണ് ഇവിടെ ശരീരത്തിന് ഗുണകരമാകുന്നത്. ഒരു കിലോഗ്രാം പദാര്‍ഥത്തിന്റെ താപനില ഒരു ഡിഗ്രി വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവാണ് വിശിഷ്ടതാപധാരിത. മറ്റുള്ള വസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ വിശിഷ്ടതാപധാരിത വര്‍ധിപ്പിക്കാന്‍ വളരെയധികം താപം ആവശ്യമാണ്.
അമേരിക്ക മുന്നില്‍
കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ലോകത്ത് കൂടുതലായും ജലം ഉപയോഗപ്പെടുത്തുന്നത്. ബ്രസീല്‍ ,റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ജല ഉപയോഗത്തില്‍ മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും
National
• 10 days ago
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 10 days ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 10 days ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 10 days ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 10 days ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 10 days ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 10 days ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 10 days ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 10 days ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 10 days ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• 10 days ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 10 days ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 10 days ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 11 days ago
സ്കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• 11 days ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 11 days ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 11 days ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 11 days ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• 11 days ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 11 days ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 11 days ago