ഫണ്ട് ദുര്‍വിനിയോഗം ആരോപിച്ച് യു.ഡി.എഫ് കുത്തിയിരിപ്പ് സമരം
കൊയിലാണ്ടി : ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഫണ്ട് അനുവദിച്ചതില്‍ ദുര്‍വിനിയോഗമെന്ന് ആരോപിച്ച് യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി . പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കാതെ സ്വജനപക്ഷപാതത്തിലൂടെ സി.പി.എം മെംബറുടെ പ്രദേശത്തേക്ക് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ തരപ്പെടുത്തിയതാണ് ആരോപണം ഉയരാന്‍ കാരണം.
നിരന്തരമായ ആവശ്യമുണ്ടായിട്ടും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാതെയാണ് ഭരണസമിതിയെ മറികടന്ന് പ്രസിഡന്റ് ഇതിന് തയ്യാറായത്. ഇതിനെതിരെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രസിഡന്റിന്റെ ഓഫിസ് കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയ മെംബര്‍മാര്‍ക്കെതിരെ മുറിയുടെ വാതില്‍ വലിച്ചടക്കുകയും , വാതിലിനിടയില്‍പ്പെട്ട് പതിമൂന്നാം വാര്‍ഡ് മെമ്പറും വനിതാ ലീഗ് നേതാവുമായ റസീന ഷാഫിയുടെ വിരലുകള്‍ക്ക് പരുക്ക് പറ്റിയിരിക്കുകയാണ് .
ഫണ്ട് അടിച്ചുമാറ്റിയ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ചില സി.പി.എം മെമ്പര്‍മാരുടെയും അധികാര ദുര്‍വിനിയോഗത്തിനെതിരെ ജനാധിപത്യ സമരങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ജനപ്രതിനിധികളെ അവഹേളിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന്റെ ക്രൂരതയില്‍ പ്രതിഷേധിച്ച് പൂക്കാട് ടൗണില്‍ നടന്ന പ്രകടനത്തിന് സത്യന്‍ മാടഞ്ചേരി, എം.പി മൊയ്തീന്‍കോയ, ഷരീഫ് മാസ്റ്റര്‍, മോഹനന്‍ നമ്പാട്ട്, വിജയന്‍ കണ്ണഞ്ചേരി,മുസ്തഫ ഏരൂല്‍, മമ്മത് കോയ വെങ്ങളം, ഉണ്ണികൃഷ്ണന്‍ പൂക്കാട്,ശശി കുനിയില്‍, ഷബീര്‍ എടവനക്കണ്ടി, പി.പി ശ്രീജ, അഫ്‌സ മനാഫ്, ശ്രീജകണ്ടിയില്‍, ഷാഹിദ താവണ്ടി,ഹാരിസ് പൂക്കാട്, ഫൈസല്‍ അഭയം, ലത്തീഫ് ചാരുത, സൈനുല്‍ ആബിദ്, അജയ് ബോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."