HOME
DETAILS

വന്‍കിട തോട്ട ഉടമകളുടെ ജലചൂഷണം; പെരിയാറിലെ നീരൊഴുക്ക് നിലയ്ക്കുന്നു

  
backup
March 26 2019 | 07:03 AM

%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%9f-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c

കട്ടപ്പന: വന്‍കിട തോട്ട ഉടമകള്‍ നടത്തുന്ന ജലചൂഷണം മൂലം പെരിയാറിലെ നീരൊഴുക്ക് നിലയ്ക്കുന്നു. 227 കി.മീ നീളം വരുന്ന പെരിയാറിന്റെ ഹൈറേഞ്ചിലെ ഭാഗങ്ങളില്‍ പലയിടത്തും നൂല്‍വണ്ണത്തില്‍ മാത്രമാണ് നീരൊഴുക്കുളളത്. അധികൃതരുടെ ഒത്താശയോടെ പെരിയാറില്‍ ഉയര്‍ന്നിരിക്കുന്ന അനധികൃത തടയണകളാണ് പര്‍വത നിരയുടെ പനിനീരിന് ചരമക്കുറിപ്പെഴുതുന്നത്.
വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുതറ വരെയുളള വന്‍കിട തേയില, ഏലം, കാപ്പി തോട്ടങ്ങള്‍ നയ്ക്കുന്നതിനാണ് ജനങ്ങളുടെ കുടിവെളളം മുട്ടിച്ചുകൊണ്ട് വെളളം ചോര്‍ത്തുന്നത്. ഇവ ശേഖരിക്കാന്‍ കൂറ്റന്‍ ടാങ്കുകളും നിര്‍മിച്ചിട്ടുണ്ട്. കുടിവെളള ആവശ്യത്തിനാണ് തോട്ടം ഉടമകള്‍ വെളളം എടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളത്. ഇരുപതോളം വന്‍കിട തോട്ടമുടമകളാണ് പതിനായിരക്കണക്കിന് ഏക്കര്‍ തേയില, ഏലം, കാപ്പി കൃഷികള്‍ നയ്ക്കുന്നതിന് വെള്ളം ചോര്‍ത്തുന്നത്. ഇത് ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
മണിക്കൂറില്‍ ഇരുപതിനായിരത്തിലധികം ലിറ്റര്‍ വെള്ളമാണ് ചൂഷണം നടത്തുന്നത്. വലിയ കയങ്ങള്‍ കേന്ദ്രീകരിച്ച് വലിയ മോട്ടോറുകളും പമ്പ് സെറ്റുകളും ഉപയോഗിച്ചാണ് ജലചൂഷണം നടത്തുന്നത്. 10 കുതിര ശക്തിയുള്ള മോട്ടോറുകള്‍ പ്രത്യേകമായി സംയോജിപ്പിച്ച് പെരിയാറിന്റെ തീരത്ത് സ്ഥിരമായി ക്രമീകരിച്ച് രാപ്പകല്‍ ഇല്ലാതെ വെള്ളം ചോര്‍ത്തുന്നുണ്ട്. ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ മാത്രം രണ്ടു ഡസനിലധികം വന്‍കിട മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ പെരിയാറ്റിലെ നീരൊഴുക്ക് പൂര്‍ണ്ണമായും നിലയ്ക്കും. അഞ്ചില്‍ താഴെ എസ്റ്റേറ്റുകള്‍ ജലസേചന വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും പന്ത്രണ്ടോളം എസ്റ്റേറ്റുകള്‍ അനുമതിയില്ലാതെ ജലചൂഷണം തുടരുകയാണ്. അനുമതി വാങ്ങിയ എസ്റ്റേറ്റുകളും വ്യവസ്ഥ ലംഘിച്ചാണ് പെരിയാറ്റിലെ വെള്ളം ഊറ്റുന്നത്. പകല്‍ സമയം മാത്രമേ വെള്ളം എടുക്കാവൂ എന്ന് കര്‍ശന നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെങ്കിലും 24 മണിക്കൂറും ജലചൂഷണം നടക്കുകയാണ്. ശബ്ദ മലിനീകരണം, ജല മലിനീകരണം എന്നിവ പാടില്ലെന്നും നീരൊഴുക്ക് കുറഞ്ഞാല്‍ വെള്ളമെടുക്കല്‍ നിര്‍ത്തണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. പെരിയാറ്റിലെ നീരൊഴുക്ക് പരിശോധിക്കാതെയാണ് രണ്ട് എസ്റ്റേറ്റുകള്‍ക്ക് ഇറിഗേഷന്‍ വകുപ്പ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് പിന്നീടും പരിശോധന നടത്തുന്നില്ല. ജല മലിനീകരണത്തിനെതിരെ നടപടിയെടുക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൗനം പാലിക്കുകയാണ്. ജില്ലാ ഭരണകൂടം പെരിയാറ്റിലെ അനധികൃത ജലചൂഷണം നിരോധിച്ചിട്ടുണ്ടങ്കിലും നിരോധനം നടപ്പിലാവുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago