HOME
DETAILS
MAL
പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാത്തലിക് ഫെഡറേഷന്
backup
March 29 2019 | 18:03 PM
കോട്ടയം: സിറോ മലബാര്‍ സഭയുടെ തലവനെ അപകീര്‍ത്തിപ്പെടുത്തി തല്‍സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ലക്ഷ്യത്തോടെ വ്യാജരേഖ ചമച്ച കേസില്‍ ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണം തെറ്റായ ദിശയിലാണ് നടക്കുന്നതെന്നുംവ്യാജരേഖ ചമച്ചവര്‍ ആരെന്ന് കണ്ടെത്തുന്നതിന് ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ കുറ്റപത്രം എത്രയും വേഗം കോടതിയില്‍ സമര്‍പ്പിച്ച് നീതിപൂര്‍വമായ വിചാരണയ്ക്ക് അവസരം നല്‍കണമെന്നും കാത്തലിക് ഫെഡറേഷന് ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അഡ്വ പി.പി ജോസഫ്, കണ്‍വീനര്‍ ബിനു ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."