കുന്ദമംഗലത്ത് കടയില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി
കുന്ദമംഗലം: ഫോട്ടോസ്റ്റാറ്റ് കടയില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുന്ദമംഗലം ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് വൈസ് പ്രസിഡന്റ് കെ. സുന്ദരന്റെ ഉടമസ്ഥതയിലുള്ള ഹാരിസണ്‍ ബുക്ക് സെന്ററില്‍ ഇന്നലെ വൈകിട്ട് ആറോടെയാണ് തീപിടിത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ബുക്കുകള്‍, പേപ്പറുകള്‍ എന്നിവ കത്തിനശിച്ചു. അടുത്ത റൂമില്‍ പ്രവര്‍ത്തിക്കുന്ന തുണിഷോപ്പില്‍ പുക നിറഞ്ഞ് തുണിത്തരങ്ങളെല്ലാം ഉപയോഗശൂന്യമായി. നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളം ഒഴിച്ച് തീ അണക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് കെ.പി ബാബുരാജിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നിലയത്തില്‍ നിന്നു രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കമലാക്ഷന്‍, ഷജില്‍, ഷാജി, ബിനീഷ് , ഷുക്കൂര്‍, വിപിന്‍, ബിബിന്‍ വര്‍ഗീസ് , ഉബൈദ്, സതീഷ്, ഹോം ഗാഡുമാരായ രാജേഷ് ഖന്ന, കുട്ടപ്പന്‍, വിജയന്‍ നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."