മദ്റസാധ്യാപകര്‍ക്ക് 17.5 ലക്ഷം ധനസഹായം
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് 17,60,300 രൂപ സഹായധനം അനുവദിച്ചു.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിവാഹാവശ്യാര്ഥം 35 പേര്‍ക്ക് 5,85,700 രൂപ, ഭവനനിര്മാണാര്ഥം 79 പേര്‍ക്ക് 9,54,600 രൂപ, ചികിത്സാ സഹായമായി 7 പേര്‍ക്ക് 55,000 രൂപ, അടിയന്തര സഹായമായി 5 പേര്‍ക്ക് 75,000 രൂപ, വിധവാ സഹായമായി 5 പേര്‍ക്ക് 75,000 രൂപ, കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 15,000 രൂപയുമാണ് നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്മാന് സി.കെ.എം സ്വാദിഖ് മുസ്ലിയാര് അധ്യക്ഷനായി.
യോഗത്തില്‍ എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ.കെ ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എ ചേളാരി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ,കൊടക് അബ്ദുറഹിമാന് മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."